21
September, 2026

A News 365Times Venture

21
Monday
September, 2026

A News 365Times Venture

വിവാഹത്തിനായി ലിംഗമാറ്റ ശസ്ത്രക്രിയ, വേറെ സൗഹൃദമുണ്ടെന്നു സംശയം: 24കാരിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Date:



ചെന്നൈ: ചങ്ങല കൊണ്ട് ബന്ധിച്ച്‌ 24കാരിയെ കാമുകന്‍ തീകൊളുത്തി കൊന്ന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ആര്‍ നന്ദിനിയാണ് കൊല്ലപ്പെട്ടത്. ചെന്നൈയ്ക്ക് സമീപമുള്ള തലമ്പൂരിലാണ് സംഭവം. സംഭവത്തില്‍ നന്ദിനിയോടൊപ്പം ജോലി ചെയ്തിരുന്ന ട്രാൻസ് മാനായ വെട്രിമാരൻ അറസ്റ്റിലായി.

നന്ദിനിയെ വിവാഹം കഴിക്കുന്നതിന് വേണ്ടി പ്രതി ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തി, പേര് മാറ്റിയതായി പൊലീസ് പറയുന്നു. താനുമായുള്ള ബന്ധം അവസാനിപ്പിച്ച്‌ മറ്റു ചിലരുമായി നന്ദിനി സൗഹൃദം സ്ഥാപിക്കുന്നതായുള്ള സംശയമാണ് പ്രതി വെട്രിമാരന്റെ പ്രകോപനത്തിനുള്ള കാരണമെന്നും പൊലീസ് പറയുന്നു.

READ ALSO: ഇന്ത്യയിൽ ആകെ കേസുകൾ 4000, വർധിക്കുന്നത് ജെഎൻ1 വകഭേദം; പ്രതിദിന കേസുകള്‍ കൂടുതല്‍ കേരളത്തിൽ

നാട്ടുകാരാണ് പാതി കത്തിക്കരിഞ്ഞ നിലയില്‍ യുവതിയെ കണ്ടെത്തിയത്. ശരീരം ചങ്ങല കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. ബ്ലേഡ് കൊണ്ട് കഴുത്തിലും കൈക്കാലുകളിലും ആഴത്തില്‍ മുറിവേൽപ്പിച്ചിരുന്നു. ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

മധുര സ്വദേശിനിയായ നന്ദിനി കഴിഞ്ഞ എട്ടുമാസമായി ട്രാൻസ്‌മാൻ  വെട്രിമാരനൊപ്പമാണ് കഴിഞ്ഞിരുന്നത്. ഇരുവരും ഒരേ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. നന്ദിനിയെ വിവാഹം കഴിക്കുന്നതിന് വേണ്ടിയാണ് വെട്രിമാരന്‍ ലിംഗ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. പാണ്ഡ്യ മഹേശ്വരി എന്നായിരുന്നു പേര്. ഇത് മാറ്റിയാണ് വെട്രിമാരന്‍ എന്നാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

പ്രകൃതിദുരന്തങ്ങളില്‍ ഇരയായവരെ സര്‍ക്കാര്‍ അവഗണിക്കുന്നു; ദുരിതാശ്വാസ സഹായങ്ങള്‍ വൈകുന്നതില്‍ വിമര്‍ശനവുമായി പിണറായി

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യു.ഡി.എഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിത സമീപനവും...

ബ്രാഹ്‌മണ്യത്തെ ഹൃദയത്തില്‍ കൊണ്ടുനടക്കുന്നവരാണ് ഈഴവര്‍: ജി.സുധാകരന്‍

ആലപ്പുഴ: ബ്രാഹ്‌മണ്യത്തെ ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന ബ്രാഹ്‌മണരല്ലാത്ത വിഭാഗമാണ് കേരളത്തിന്റെ 33 ശതമാനം...