വിവിധ ആവശ്യങ്ങൾക്കായി ബാങ്കുകളുടെ ശാഖകൾ സന്ദർശിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളും സ്വകാര്യ മേഖല ബാങ്കുകളും ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ചില അവസരങ്ങളിൽ ശാഖകൾ സന്ദർശിക്കേണ്ടത് അനിവാര്യമായി മാറാറുണ്ട്. അതുകൊണ്ടുതന്നെ ഓരോ മാസത്തിലെയും ബാങ്ക് അവധി ദിനങ്ങൾ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.
പുതുവർഷത്തിൽ സാമ്പത്തിക കാര്യങ്ങൾ പ്ലാൻ ചെയ്യുന്ന തിരക്കിലായിരിക്കും മിക്ക ആളുകളും. നിക്ഷേപങ്ങൾ മുതൽ പുതിയ അക്കൗണ്ടുകൾ ഓപ്പൺ ചെയ്യുന്നത് വരെ പ്ലാനിംഗിൽ ഉണ്ടാകാം. അതുകൊണ്ട് ജനുവരിയിലെ അവധി ദിനങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ജനുവരിയിൽ 11 ദിവസമാണ് ബാങ്കുകൾ അടഞ്ഞുകിടക്കുക. ഇത് സംബന്ധിച്ച വിശദമായ പട്ടിക റിസർവ് ബാങ്ക് പുറത്തുവിട്ടിട്ടുണ്ട്. ജനുവരിയിലെ ബാങ്ക് അവധി ദിനങ്ങൾ അറിയാം.
- ജനുവരി 1 (തിങ്കൾ): ന്യൂ ഇയർ അവധി
- ജനുവരി 11 (വ്യാഴം): മിസോറാമിൽ മിഷനറി ദിനം
- ജനുവരി 12 (വെള്ളി): പശ്ചിമ ബംഗാളിൽ സ്വാമി വിവേകാനന്ദ ജയന്തി ആഘോഷം
- ജനുവരി 13 (ശനി): പഞ്ചാബിലും മറ്റ് സംസ്ഥാനങ്ങളിലും ലോഹ്രി ആഘോഷം
- ജനുവരി 14 (ഞായർ): മകര സംക്രാന്തി
- ജനുവരി 15 (തിങ്കൾ): തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ പൊങ്കൽ ആഘോഷം, തമിഴ്‌നാട്ടിൽ തിരുവള്ളുവർ ദിനം
- ജനുവരി 16 (ചൊവ്വ): പശ്ചിമ ബംഗാളിലും അസമിലും തുസു പൂജ ആഘോഷം
- ജനുവരി 17 (ബുധൻ): പല സംസ്ഥാനങ്ങളിലും ഗുരു ഗോവിന്ദ് സിംഗ് ജയന്തി ആഘോഷം
- ജനുവരി 23 (ചൊവ്വ): സുഭാഷ് ചന്ദ്രബോസ് ജയന്തി
- ജനുവരി 26 (വെള്ളി): റിപ്പബ്ലിക് ദിനം
- ജനുവരി 31 (ബുധൻ): അസമിൽ മീ-ഡാം-മീ-ഫൈ ആഘോഷം