പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് പുതിയ ഉൽപ്പന്നം! പ്രത്യേക പോളിമറുകൾ വികസിപ്പിച്ചെടുത്ത് റിലയൻസ്


ലോകമെമ്പാടും വിപത്തായി മാറിയ ഒന്നാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ. ജൈവമാലിന്യങ്ങൾ പോലെ വിഘടിക്കാത്തതിനാൽ, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സംസ്കരണം വലിയ രീതിയിലുള്ള തലവേദനയായി മാറാറുണ്ട്. എന്നാൽ, പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നും പുതിയ ഉൽപ്പന്നങ്ങൾ ഉണ്ടാക്കി മാതൃക സൃഷ്ടിച്ചിരിക്കുകയാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കും, പല പാളികൾ ഉള്ള പ്ലാസ്റ്റിക്കും ഉപയോഗിച്ച ശേഷം പൈറോലിസിസ് എണ്ണയാക്കി മാറ്റുന്ന സാങ്കേതികവിദ്യയ്ക്കാണ് രൂപം നൽകിയിരിക്കുന്നത്. ഇത്തരം ഉൽപ്പന്നങ്ങൾ ഗുജറാത്തിലെ ജാം നഗർ റിഫൈനറിയിൽ വികസിപ്പിച്ചിട്ടുണ്ട്.

പരിസ്ഥിതി മലിനീകരണം തടയാൻ റിലയൻസ് വികസിപ്പിച്ച സാങ്കേതികവിദ്യയിലൂടെ കഴിയുന്നതാണ്. പൈറോലിസിസ് എണ്ണ ഉപയോഗിച്ച് വൃത്താകൃതിയിലുള്ള സർക്കു റീപ്പോൾ (CircuRepol), സെർക്കു റീലീൻ (CircuRelene) പോളിമറുകളാണ് വികസിപ്പിച്ചിരിക്കുന്നത്. സർക്കു റീപ്പോൾ പോളി പ്രൊപ്പലീൽ ഉൽപ്പന്നവും, സെർക്കു റീലീൻ പോളി എത്തിലീൻ ഉൽപ്പന്നവുമാണ്. നിലവിൽ, പൈറോലിസിസ് എണ്ണയുടെ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ പങ്കാളികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് റിലയൻസ്.