21
September, 2026

A News 365Times Venture

21
Monday
September, 2026

A News 365Times Venture

‘ടൈം ടു ട്രാവൽ’: ആഭ്യന്തര യാത്രക്കാർക്ക് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

Date:


പുതുവർഷത്തിൽ ആഭ്യന്തര യാത്രക്കാർക്ക് കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബഡ്ജറ്റിൽ ഒതുങ്ങുന്ന നിരക്കിൽ യാത്ര ചെയ്യാനുള്ള അവസരമാണ് എയർ ഇന്ത്യ എക്സ്പ്രസ് ഒരുക്കുന്നത്. ഇതിനായി ‘ടൈം ടു ട്രാവൽ’ എന്ന പേരിലുള്ള പുതിയ ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു വർഷം നീളുന്ന ഈ ഓഫറിൽ വെറും 1799 രൂപയ്ക്ക് രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും യാത്ര ചെയ്യാൻ കഴിയുന്നതാണ്. ഓഫർ പ്രകാരം, 2024 ജനുവരി 11 മുതൽ 2025 ജനുവരി 11 വരെ യാത്ര ചെയ്യാനുള്ള അവസരമാണ് ലഭിക്കുന്നത്.

ബെംഗളൂരു-കൊച്ചി, ബെംഗളൂരു-ചെന്നൈ, ഡൽഹി-ജയ്പൂർ, ഡൽഹി-ഗ്വാളിയോർ, കൊൽക്കത്ത-ബാഗ്‌ഡോഗ്ര എന്നീ റൂട്ടുകളിലാണ് 1799 രൂപയ്ക്ക് യാത്ര ചെയ്യാൻ കഴിയുക. എയർലൈനിന്റെ ആപ്പിലൂടെയും ഔദ്യോഗിക വെബ്സൈറ്റിലൂടെയും ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും. ടൈം ടു ട്രാവൽ ഓഫറിന് പുറമേ, ലോയൽ കസ്റ്റമേഴ്സ്, വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ, എസ്എംഇകൾ, സായുധ സേനയിലെ അംഗങ്ങൾ എന്നിവർക്കും പ്രത്യേക നിരക്ക് ഇളവുകൾ ലഭിക്കും. രാജ്യത്തെ 31 ആഭ്യന്തര വിമാനത്താവളങ്ങളെയും, 14 അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്നുണ്ട്. 63 വിമാനങ്ങൾ ഉള്ള എയർ ഇന്ത്യ എക്സ്പ്രസ്, പ്രതിദിനം 365-ലധികം സർവീസുകളാണ് കൈകാര്യം ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

പ്രകൃതിദുരന്തങ്ങളില്‍ ഇരയായവരെ സര്‍ക്കാര്‍ അവഗണിക്കുന്നു; ദുരിതാശ്വാസ സഹായങ്ങള്‍ വൈകുന്നതില്‍ വിമര്‍ശനവുമായി പിണറായി

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യു.ഡി.എഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിത സമീപനവും...

ബ്രാഹ്‌മണ്യത്തെ ഹൃദയത്തില്‍ കൊണ്ടുനടക്കുന്നവരാണ് ഈഴവര്‍: ജി.സുധാകരന്‍

ആലപ്പുഴ: ബ്രാഹ്‌മണ്യത്തെ ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന ബ്രാഹ്‌മണരല്ലാത്ത വിഭാഗമാണ് കേരളത്തിന്റെ 33 ശതമാനം...