സംസ്ഥാനത്ത് ഇന്നും ഇടിവിലേക്ക് വീണ് സ്വർണവില


സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,080 രൂപയായി. ഒരു ഗ്രാമിന് 10 രൂപ കുറഞ്ഞ്, 5,760 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ സ്വർണവിലയിൽ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. ഇന്നലെ ഒരു പവൻ സ്വർണത്തിന് 46,160 രൂപയും, ഗ്രാമിന് 5,770 രൂപയുമായിരുന്നു നിരക്ക്. ജനുവരി മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

അന്താരാഷ്ട്ര സ്വർണവില അനുസരിച്ചാണ് ആഭ്യന്തര സ്വർണവില നിശ്ചയിക്കാറുള്ളത്. രാഷ്ട്രതലത്തിൽ ലാഭമെടുപ്പ് നടന്നതിനാൽ ആഗോള സ്വർണവിലയിൽ വലിയ രീതിയിലുള്ള ഇടിവാണ് ഉണ്ടായിട്ടുള്ളത്. നിലവിൽ, ട്രോയ് ഔൺസിന് 0.66 ഡോളർ ഇടിഞ്ഞ്, 2031.74 ഡോളർ എന്നതാണ് വില നിലവാരം. യുഎസ് ഫെഡ് പുതിയ ധനനയ അവലോകനത്തിൽ പലിശ നിരക്കുകൾ കുറയ്ക്കുമെന്ന സൂചന നൽകിയതിനാൽ ആഗോളതലത്തിൽ സ്വർണവില മാറിമാറിയാൻ സാധ്യതയുണ്ട്.