ഫോണുകളിലെ അനാവശ്യ പരസ്യങ്ങൾ തലവേദനയാകുന്നുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞോളൂ


സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ അവയുടെ ഫീച്ചറുകളെ കുറിച്ച് കൃത്യമായ വിലയിരുത്തലുകൾ നടത്തുന്നവരാണ് ഭൂരിഭാഗം ആളുകളും. മികച്ച പെർഫോമൻസിന് പുറമേ, പലരും ഇപ്പോൾ പരസ്യമില്ലാത്ത ബ്രാൻഡുകൾ കൂടി പരിഗണിക്കുന്നുണ്ട്. ഇന്ന് പല കമ്പനികളും അനാവശ്യ ആപ്പുകൾ കുത്തിനിറച്ചാണ് സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തിക്കുന്നത്. ‘ബ്ലോട്ട്‌വെയർ’ എന്ന് വിളിക്കപ്പെടുന്ന ഇത്തരം ആപ്പുകൾ, കമ്പനിയുടെ പ്രത്യേക താൽപര്യങ്ങൾക്കനുസരിച്ചാണ് ഉപഭോക്താക്കളിലേക്ക് എത്തുന്നത്. ‘ബ്ലോട്ട്‌വെയർ’ സ്മാർട്ട്ഫോണുകളുടെ ഭാഗമായതിനാൽ പലപ്പോഴും ഇത്തരം ആപ്പുകളിൽ നിന്നുള്ള പരസ്യങ്ങൾ തലവേദന സൃഷ്ടിക്കാറുണ്ട്.

ബ്ലോട്ട്‌വെയറിൽ ഉൾപ്പെട്ട ചില ആപ്പുകൾ എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിയുമെങ്കിലും, ചിലത് നീക്കം ചെയ്യാൻ സാധിക്കാറില്ല. പകരം ‘ഡിസേബിൾ’ ചെയ്യാൻ മാത്രമേ നിവൃത്തിയുള്ളൂ. ഡിസേബിൾ എന്നത് ഒരിക്കലും ശാശ്വത പരിഹാരമല്ല. ഇവ സ്മാർട്ട്ഫോണിൽ നിലനിൽക്കുന്ന കാലത്തോളം ആവശ്യമായ സ്റ്റോറേജും ഉപയോഗിക്കുന്നുണ്ട്. ബ്ലോട്ട്‌വെയർ ആപ്പുകൾ എങ്ങനെ എളുപ്പത്തിൽ അൺഇൻസ്റ്റാൾ ചെയ്യണമെന്ന് അറിയാം.

  • സ്മാർട്ട്ഫോണിലെ സെറ്റിംഗ്സിൽ App എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
  • തൊട്ടടുത്ത് കാണുന്ന Show system app തിരഞ്ഞെടുക്കുക
  • ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ള മുഴുവൻ ആപ്പുകളും കാണാൻ സാധിക്കും
  • ഇതിൽ നിന്ന് അനാവശ്യമായി തോന്നുന്ന ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യാവുന്നതാണ്
  • അൺഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ തൊട്ടടുത്ത മെനുവിൽ കാണുന്ന ഡിസേബിൾ ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്