സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,160 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ്, 5,770 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നലെയും ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, വെറും രണ്ട് ദിവസം കൊണ്ട് 360 രൂപയുടെ ഇടിവാണ് ഉണ്ടായിട്ടുള്ളത്.
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കനത്ത ഇടിവിലാണ്. ട്രോയ് ഔൺസിന് 30.45 ഡോളർ താഴ്ന്ന് 2,023.87 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ നില തുടരുകയാണെങ്കിൽ വരും ദിവസങ്ങളിൽ സ്വർണവില ഇടിഞ്ഞേക്കുമെന്നാണ് വിലയിരുത്താൻ. അന്താരാഷ്ട്ര ബെഞ്ച് മാർക്കിൽ 2000 ഡോളർ എന്നത് നിർണായക വില നിലവാരമാണ്. ആഭ്യന്തര നിരക്കുകൾ കുറഞ്ഞതോടെ, വിൽപ്പന വർദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് റീട്ടെയിൽ സ്വർണ വ്യാപാരികൾ.