ആഗോള വിപണിയിലടക്കം വളരെയധികം ചലനം സൃഷ്ടിച്ച വെനസ്വേലയുടെ ക്രിപ്റ്റോ കറൻസിയായ പെട്രോയ്ക്ക് നിരോധനം ഏർപ്പെടുത്തി. വെനസ്വേല ഭരണകൂടം തന്നെയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. 2018 ഫെബ്രുവരിയിൽ പ്രസിഡന്റ് നിക്കോളാസ് മഡൂറോയാണ് പെട്രോ ഔദ്യോഗികമായി പുറത്തിറക്കിയത്. വളരെ ആഘോഷങ്ങളോടെയാണ് ക്രിപ്റ്റോ കറൻസി വെനസ്വേല അവതരിപ്പിച്ചത്. നിലവിൽ, പെട്രോയുടെ വെബ്സൈറ്റ് അടക്കം നിർത്തലാക്കിയിട്ടുണ്ട്. പെട്രോയുടെ മറവിൽ വലിയ രീതിയിൽ അഴിമതി നടന്നതോടെയാണ് ഭരണകൂടം തന്നെ ഔദ്യോഗിക പൂട്ടിട്ടത്.
അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് സമാന്തര കറൻസി എന്ന നിലയിൽ പെട്രോ അവതരിപ്പിച്ചത്. ലോകത്തെ ഏറ്റവും വലിയ ക്രൂഡോയിൽ സമ്പന്ന രാജ്യമാണ് വെനസ്വേല. എന്നാൽ, അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങളെ തുടർന്ന് വെനസ്വേലയുടെ സാമ്പത്തിക നില തകരുകയായിരുന്നു. ഈ പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിനായാണ് സ്വന്തമായൊരു ക്രിപ്റ്റോ കറൻസിക്ക് രൂപം നൽകിയത്. ഒന്നിന് 60 ഡോളർ വില നിശ്ചയിച്ചാണ് പെട്രോ പുറത്തിറക്കിയത്. ജനങ്ങളോട് ഇത് വ്യാപകമായി ഉപയോഗിക്കാനും, ബാങ്കുകളുടെ കണക്കുകളിൽ ഇവ ഉൾപ്പെടുത്താനും വെനസ്വേല നിർദ്ദേശിച്ചിരുന്നു.
Also Read: രാഹുല്‍ മാങ്കൂട്ടത്തിലിന് ഉപാധികളോടെ ജാമ്യം