അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ റിലയൻസ് ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. രാജ്യമെമ്പാടും ആഘോഷിക്കുന്ന ചരിത്ര സംഭവത്തിൽ പങ്കെടുക്കാൻ റിലയൻസ് ഇൻഡസ്ട്രീസിലെ ജീവനക്കാർക്കും അവസരം നൽകുന്നതിന്റെ ഭാഗമായാണ് അവധി നൽകിയിരിക്കുന്നത്.
ജനുവരി 22-നാണ് പ്രൗഢ ഗംഭീരമായി നടക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങ്. അന്നേദിവസം, എല്ലാ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും ഉച്ചവരെ അവധിയാണ്. അതിന്റെ ചുവടുപിടിച്ചാണ് റിലയൻസ് ഗ്രൂപ്പും അവധി നൽകിയിരിക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള മണി മാർക്കറ്റുകളും ജനുവരി 22-ന് പ്രവർത്തിക്കുകയില്ല.