കോഫി പ്രിയരാണോ? 5 രാജ്യങ്ങളിൽ സ്റ്റാർബക്സ് ഈടാക്കുന്ന വില അറിയാം


കോഫി പ്രിയരുടെ ഇഷ്ടം ലിസ്റ്റിൽ ഇടം നേടിയിട്ടുള്ള ബ്രാൻഡുകളിൽ ഒന്നാണ് സ്റ്റാർബക്സ്. ലോകത്തുടനീളം ബ്രാഞ്ചുകൾ ഉള്ള സ്റ്റാർബക്സ് കോഫിക്ക് ആരാധകർ ഏറെയാണ്. മറ്റു കോഫികളിൽ നിന്നും വളരെയധികം വ്യത്യസ്തമാണ് സ്റ്റാർബക്സിന്റെ കോഫി. അതുകൊണ്ടുതന്നെ അവയുടെ വിലയും അൽപം കൂടുതലാണ്. ഓരോ രാജ്യങ്ങളിലും സ്റ്റാർബക്സ് കോഫിക്ക് വ്യത്യസ്ത വിലയാണ്. ഇവയെക്കുറിച്ച് കൂടുതൽ അറിയാം.

വിവിധ രാജ്യങ്ങളിലെ സ്റ്റാർബക്സ് കോഫി വിലകൾ

യുഎസ്എ: അമേരിക്കയിൽ സ്റ്റാർബക്സ് കാപ്പിയുടെ വില 3.26 ഡോളറാണ്. അതായത്, ഏകദേശം 271 രൂപ.

ഇന്ത്യ: രാജ്യത്തെ സ്റ്റോറുകളിൽ ഒരു കപ്പ് സ്റ്റാർബക്സ് കാപ്പിയുടെ വില 3.56 ഡോളറാണ്. അതായത്, ഏകദേശം 295 രൂപ.

സ്വിറ്റ്സർലൻഡ്: സ്വിറ്റ്‌സർലൻഡിലാണ് സ്റ്റാർബക്സ് കോഫിക്ക് വില കൂടുതൽ. ഒരു കപ്പ് കാപ്പിയുടെ വില 7.17 ഡോളറാണ്. അതായത്, ഏകദേശം 596 രൂപ.

ചൈന: ചൈനയിൽ സ്റ്റാർബക്സ് കോഫിയുടെ വില 4.23 ഡോളറാണ് . അതായത് ഏകദേശം 351 രൂപ.

തുർക്കി: സ്റ്റാർബക്സ് കോഫിക്ക് ഏറ്റവും വില കുറവ് തുർക്കിയിലാണ്. ഒരു കപ്പ് കാപ്പിയുടെ വില വെറും 1.31 ഡോളറാണ്. അതായത് ഏകദേശം 109 രൂപ.