എയർ ഇന്ത്യ എക്സ്പ്രസിൽ റിപ്പബ്ലിക് ദിന ഓഫറുകൾ തുടരുന്നു, ഇപ്പോൾ ബുക്ക് ചെയ്യുന്നവർക്ക് ഇരട്ടി ലാഭം


രാജ്യത്തെ പ്രമുഖ എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസിൽ റിപ്പബ്ലിക് ദിന ഓഫറുകൾ തുടരുന്നു. ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകളിലാണ് എയർ ഇന്ത്യ എക്സ്പ്രസ് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി ഓരോ ബുക്കിംഗുകൾക്കും 26 ശതമാനം വരെ ഇളവാണ് നൽകുന്നത്. ജനുവരി 31 വരെ മാത്രമേ ഓഫർ നിരക്കിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുകയുളളൂ. ഏപ്രിൽ 30 വരെയുള്ള മുഴുവൻ യാത്രകൾക്കും ഈ ഓഫർ ബാധകമായിരിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള ഓഫറുകൾക്ക് പുറമേ, സർവീസിൽ ഉള്ളവരും വിരമിച്ചവരുമായ ഇന്ത്യൻ സായുധസേനയിലെ അംഗങ്ങൾക്കും ആശ്രിതർക്കും കമ്പനിയുടെ വെബ്സൈറ്റിലും മൊബൈൽ ആപ്ലിക്കേഷനിലും ആഭ്യന്തര ബുക്കിംഗുകളിൽ ഇളവുകൾ നൽകിയിട്ടുണ്ട്. 50 ശതമാനം വരെയാണ് ഇളവ് പ്രഖ്യാപിച്ചത്. യാത്രക്കാരെ ആകർഷിക്കുന്നതിനായി രാജ്യത്തിന്റെ ഓരോ വിശേഷ ദിവസങ്ങളിലും എയർ ഇന്ത്യ എക്സ്പ്രസ് സമാനമായ രീതിയിൽ ഓഫറുകൾ നൽകാറുണ്ട്.