സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,640 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 15 രൂപ വർദ്ധിച്ച് 5,830 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ രണ്ടാം ദിനമാണ് സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തുന്നത്. ഇതോടെ, കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് പ്രാദേശിക വിപണിയിൽ പവന് 240 രൂപയുടെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.
ആഗോള വിപണികളിലെ വില മാറ്റങ്ങളാണ് പ്രാദേശിക വിപണികളിൽ പ്രതിഫലിച്ചിരിക്കുന്നത്. ആഗോള വിപണിയിൽ സ്വർണം ഔൺസിന് 0.75 ശതമാനം വില വർദ്ധിച്ച് 2,055.28 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ മാസത്തെ തിരുത്തലുകൾക്കു ശേഷം ആഗോള വിപണിയിൽ സ്വർണവില വീണ്ടും കത്തിക്കയറുകയാണ്. കഴിഞ്ഞ മാസം രണ്ട് ശതമാനത്തോളം ആഗോള സ്വർണവില ഇടിഞ്ഞിരുന്നു. ആഗോള വിപണികൾ വരും ദിവസങ്ങളിലും സ്വർണവില വർദ്ധിക്കുമെന്ന സൂചനകളാണ് വരുന്നത്.
Also Read: രഞ്ജിത് ശ്രീനിവാസ് വധക്കേസ്: വിധി പറഞ്ഞ ജഡ്ജിക്കെതിരേ ഭീഷണി: എസ്.ഡി.പി.ഐ. പഞ്ചായത്തംഗം ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ