സ്വർണം വാങ്ങാൻ മികച്ച അവസരം! ഈ മാസത്തെ താഴ്ന്ന നിരക്കിൽ, അറിയാം ഇന്നത്തെ വില നിലവാരം


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,360 രൂപയായി. 1 ഗ്രാം സ്വർണത്തിന് 15 രൂപ കുറഞ്ഞ് 5,795 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. നിലവിൽ, ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വർണവില ഉള്ളത്.

ആഗോള വിപണിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ സ്വർണം ഔൺസിന് 0.34 ശതമാനം (7.01 ഡോളർ) ഇടിഞ്ഞ് 2,032.85 ഡോളറിലെത്തി. ആഗോള ഓഹരി സൂചികകളുടെ ഉണർവും, യുഎസ് ഫെഡ് റിസർവ് യോഗവുമാണ് സ്വർണവില കുറയാൻ കാരണം. ആഗോള വിപണിയിലെ വിലമാറ്റങ്ങൾ ഡോളറിലായതിനാൽ തന്നെ ചെറിയ മാറ്റങ്ങൾ പോലും പ്രാദേശിക വിപണികളിൽ വലിയ ചലനങ്ങൾക്കു വഴിവയ്ക്കും. ഡോളർ- രൂപ വിനിമയ നിരക്കും ഇവിടെ പ്രധാനമാണ്. നിലവിലെ സാഹചര്യത്തിൽ സ്വർണവില ഇനിയും ചാഞ്ചാട്ടങ്ങൾക്ക് വിധേയമാകാൻ സാധ്യതയുണ്ട്.