23
September, 2026

A News 365Times Venture

23
Wednesday
September, 2026

A News 365Times Venture

സംസ്ഥാനത്ത് ഇന്നും സ്വർണവില നിശ്ചലം, ഫെബ്രുവരിയിലെ താഴ്ന്ന നിരക്ക്

Date:


സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 46,160 രൂപയും, ഗ്രാമിന് 5,770 രൂപയുമാണ്. ഫെബ്രുവരി മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വർണവില ഉള്ളത്. ഇന്നലെയും സ്വർണവിലയിൽ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. ശനിയാഴ്ച പവന് 160 രൂപയും, ഗ്രാമിന് 20 രൂപയും കുറഞ്ഞിരുന്നു.

അന്താരാഷ്ട്ര സ്വർണവില നേരിയ ഇടിവിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 0.56 ഡോളർ ഇടിഞ്ഞ്, 2024.10 ഡോളർ എന്നതാണ് വിലനിലവാരം. അന്താരാഷ്ട്ര തലത്തിലെ പ്രതിസന്ധികളെ തുടർന്നാണ് സ്വർണവില ചാഞ്ചാടുന്നത്. ആഗോള സ്വർണവിലയെ അടിസ്ഥാനപ്പെടുത്തിയാണ് ആഭ്യന്തര സ്വർണവില നിശ്ചയിക്കാറുള്ളത്. അതുകൊണ്ടുതന്നെ, നേരിയ ചലനങ്ങൾ പോലും ആഭ്യന്തര വിപണിയിൽ വലിയ മാറ്റങ്ങൾക്ക് വഴിവയ്ക്കും.

സംസ്ഥാനത്ത് ഇന്ന് വെള്ളി വില വർദ്ധിച്ചു. ഒരു ഗ്രാം വെള്ളിക്ക് 77 രൂപയാണ് വില. 8 ഗ്രാമിന് 616 രൂപ,10 ഗ്രാമിന് 770 രൂപ,100 ഗ്രാമിന് 7,700 രൂപ, ഒരു കിലോഗ്രാമിന് 77,000 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മോദി-ഇ.ഡി-വി.ഡി കൂട്ടുകെട്ട്; കേരളത്തില്‍ ബി.ജെ.പിയുടെ ബി ടീമായി പ്രവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ്: എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: കേരളം ഭരിക്കുന്നത് ബി.ജെ.പിയുടെ ബി ടീമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി...