സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,800 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,735 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞിരിക്കുന്നത്. ഇന്നലെ പവന് 200 രൂപയും ഗ്രാമിന് 25 രൂപയും വർദ്ധിച്ചിരുന്നു.
അന്താരാഷ്ട്ര സ്വർണവില നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. നിലവിൽ, ട്രോയ് ഔൺസിന് 5.06 ഡോളർ വർദ്ധിച്ച് 2019.12 ഡോളർ എന്നതാണ് നിലവാരം. കഴിഞ്ഞ ഒരു മാസത്തിനിടെ ആഗോള സ്വർണവില നേരിയ നഷ്ടത്തിലാണ്. ട്രോയ് ഔൺസിന് 7.61 ഡോളറിന്റെ ഇടിവാണ് ഇക്കാലയളവിൽ ഉണ്ടായിട്ടുള്ളത്. ആഗോള സ്വർണവിലയെ അടിസ്ഥാനപ്പെടുത്തിയാണ് ആഭ്യന്തര സ്വർണവില നിശ്ചയിക്കാറുള്ളത്.
സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 77.40 രൂപയാണ് വില. 8 ഗ്രാമിന് 619.20 രൂപ,10 ഗ്രാമിന് 774 രൂപ,100 ഗ്രാമിന് 7740 രൂപ, ഒരു കിലോഗ്രാമിന് 77,400 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.