സംസ്ഥാനത്ത് ഇന്നും സ്വർണവില നിശ്ചലം, അറിയാം ഇന്നത്തെ വില നിലവാരം


സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 46,080 രൂപയും ഗ്രാമിന് 5,760 രൂപയുമാണ് ഇന്നത്തെ വില നിലവാരം. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് രണ്ടാം തീയതിയാണ്. അന്ന് പവന് 46,640 രൂപയാണ് വില നിലവാരം. അതേസമയം, പതിനഞ്ചാം തീയതി രേഖപ്പെടുത്തിയ 45,520 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്.

അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന്റെ വ്യാപാരം നേട്ടത്തിലാണ് നടത്തുന്നത്. ട്രോയ് ഔൺസിന് 5.85 ഡോളർ ഉയർന്ന് 2036.16 ഡോളർ എന്നതാണ് ആഗോള നിലവാരം. ആഗോള വിലയെ അടിസ്ഥാനപ്പെടുത്തിയാണ് ആഭ്യന്തര വില നിശ്ചയിക്കുന്നത്. അതുകൊണ്ടുതന്നെ ആഗോളതലത്തിലെ നേരിയ മാറ്റങ്ങൾ പോലും ആഭ്യന്തര വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കും. ആഗോള സാമ്പത്തിക സാഹചര്യങ്ങൾ മോശമാകുകയാണെങ്കിൽ ഈ വർഷം സ്വർണവില പുതിയ ഉയരങ്ങൾ കീഴടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധയുടെ വിലയിരുത്തൽ.