സാമ്പത്തിക വർഷത്തിന്റെ അവസാന മാസം ബാങ്കിൽ പോകാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!! അവധി ദിനങ്ങൾ അറിഞ്ഞോളൂ
വിവിധ ആവശ്യങ്ങൾക്കായി ബാങ്കുകളിൽ പോകുന്നവരാണ് മിക്ക ആളുകളും. ബാങ്കുകൾ ഡിജിറ്റൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, നേരിട്ട് ബാങ്ക് സന്ദർശിക്കുന്നവർ നിരവധിയാണ്. അതുകൊണ്ടുതന്നെ ഓരോ മാസത്തെയും ബാങ്ക് അവധി ദിനങ്ങൾ മുൻകൂട്ടി അറിയുന്നത് ഏറെ നല്ലതാണ്. ഒരു സാമ്പത്തിക വർഷത്തിന്റെ അവസാന മാസം കൂടിയാണ് മാർച്ച്. അതിനാൽ, മാർച്ച് മാസത്തിലെ ബാങ്ക് അവധി ദിനങ്ങൾ ഏതൊക്കെയെന്ന് നിർബന്ധമായും അറിഞ്ഞിരിക്കണം.
മാർച്ച് മാസത്തിൽ രാജ്യത്ത് 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കുകയില്ല. പ്രാദേശിക, ദേശീയ അവധികൾ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തിൽ ബാങ്കുകളുടെ അവധി ദിനങ്ങളിൽ മാറ്റം ഉണ്ടായിരിക്കും. ഇക്കുറി മാർച്ച് മാസം കേരളത്തിൽ ഒൻപത് ദിവസമാണ് ബാങ്ക് അവധി ദിനങ്ങൾ ഉള്ളത്. ബാങ്കുകൾ അവധിയായ ദിനങ്ങളിൽ പോലും ഉപഭോക്താക്കൾക്ക് ഓൺലൈൻ ഇടപാടുകൾ നടത്താൻ കഴിയുന്നതാണ്. രാജ്യത്തെ ബാങ്കുകളുടെ ഹോളിഡേ കലണ്ടർ പുറത്തിറക്കുന്നത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ്. അവധി ദിനങ്ങളെ കുറിച്ച് അറിയാം.
മാർച്ച് 1: ചാപ്ചർ കുത്ത്. മിസോറാമിൽ ബാങ്ക് അവധി.
മാർച്ച് 3: ഞായറാഴ്ച.
മാർച്ച് 8: മഹാശിവരാത്രി.
മാർച്ച് 9: രണ്ടാം ശനിയാഴ്ച.
മാർച്ച് 10: ഞായറാഴ്ച.
മാർച്ച് 17: ഞായറാഴ്ച.
മാർച്ച് 22: ബീഹാർ ദിവസ്, ബീഹാറിലെ ബാങ്കുകൾക്ക് അവധി.
മാർച്ച് 23: നാലാം ശനി.
മാർച്ച് 24: ഞായറാഴ്ച.
മാർച്ച് 25: ഹോളി. കർണാടക, ഒഡിഷ, തമിഴ്നാട്, മണിപ്പൂർ, കേരളം, നാഗാലാൻഡ്, ബീഹാർ, ശ്രീനഗർ എന്നിവിടങ്ങളിൽ ഒഴികെ ബാങ്ക് അവധി.
മാർച്ച് 26: യോസാങ് ഡേ. ഒഡീഷ, മണിപ്പൂർ, ബീഹാർ എന്നിവിടങ്ങളിൽ ബാങ്ക് അവധി.
മാർച്ച് 27: ഹോളി. ബീഹാറിൽ ബാങ്ക് അവധി.
മാർച്ച് 29: ദുഃഖവെള്ളി.
മാർച്ച് 31: ഞായറാഴ്ച.