നേപ്പാളിലിരുന്നും ഇനി യുപിഐ വഴി പണം കൈമാറാം, പുതിയ സംവിധാനം ഇതാ എത്തി


ലോകരാജ്യങ്ങളിൽ അതിവേഗം ഹിറ്റായി മാറിയിരിക്കുകയാണ് ഇന്ത്യയുടെ സ്വന്തം യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് അഥവാ യുപിഐ. ഇപ്പോൾ അയൽ രാജ്യമായ നേപ്പാളിലും യുപിഐ പ്രവർത്തിച്ച് തുടങ്ങിയിട്ടുണ്ട്. ക്യുആർ കോഡ് സ്കാൻ ചെയ്ത ഇന്ത്യക്കാർക്ക് നേപ്പാളിലും പണം അയക്കാൻ സാധിക്കുന്നതാണ്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ എൻസിപിഐ പുറത്തുവിട്ടിട്ടുണ്ട്.

2023 സെപ്റ്റംബറിൽ എൻസിപിഐയും നേപ്പാളിലെ നെറ്റ്‌വർക്കായ ഫോൺ പേ പേയ്മെന്റ് സർവീസും ധാരണാപത്രത്തിൽ ഒപ്പുവച്ചിരുന്നു. ഇതനുസരിച്ചാണ് നേപ്പാളിലും യുപിഐ സേവനം എത്തിയിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ ഇന്ത്യൻ പേയ്മെന്റ് ആപ്പുകൾ ഉപയോഗിച്ച് നേപ്പാളി കച്ചവടക്കാർക്ക് ക്യുആർ കോഡ് ഉപയോഗിച്ച് പണം കൈമാറാൻ സാധിക്കും. ഇന്ത്യൻ യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമാകുന്ന ഇത്തരത്തിലാണ് ഇവയുടെ പ്രവർത്തനം. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഇടപാടുകൾ കൂടുതൽ സുഗമമാക്കാൻ സഹായിക്കുന്നതാണ്.