ഈ കമ്പനിയിൽ ഒരു ദിവസത്തെ ഇന്റേൺഷിപ്പ് ചെയ്താൽ 3 ലക്ഷം രൂപ അക്കൗണ്ടിലെത്തും! ഇന്ന് കൂടി അപേക്ഷിക്കാൻ അവസരം


ഒരു ദിവസത്തെ ഇന്റേൺഷിപ്പ് ചെയ്താൽ 3 ലക്ഷം രൂപ വരെ സമ്പാദിക്കാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് പ്രമുഖ കമ്പനിയായ ബ്രിട്ടാനിയ. കൗതുകമെന്ന് തോന്നുമെങ്കിലും എല്ലാവരെയും ഞെട്ടിച്ചാണ് ബ്രിട്ടാനിയ ഇത്തരമൊരു ഓഫർ മുന്നോട്ടുവെച്ചിരിക്കുന്നത്. ഓഫീസിലെ സ്റ്റാഫുകൾക്ക് പ്രത്യേക വാക്കിന്റെ ഉച്ചാരണ പഠിപ്പിക്കുകയാണ് ഇന്റേൺഷിപ്പിനായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയുടെ ചുമതല. ഫ്രഞ്ച് പേസ്ട്രിയായ Britannia Treat Croissant എന്ന വാക്കാണ് ജീവനക്കാരെ പഠിപ്പിക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് ഒരു ദിവസം ബ്രിട്ടാനിയയുടെ ഓഫീസിൽ താമസിച്ച് ജീവനക്കാരെ ഈ വാക്ക് പഠിപ്പിക്കാവുന്നതാണ്.

രുചിയൂറുന്ന പേസ്ട്രിയാണ് Britannia Treat Croissant. എന്നാൽ, ഉച്ചരിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ പല ആളുകളും ഇത് വാങ്ങാൻ മടിക്കുന്നുണ്ട്. ഈ ഉൽപ്പന്നത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്നത് കൂടിയാണ് ഈ ഇന്റേൺഷിപ്പിലൂടെ ലക്ഷ്യമിടുന്നത്. 18 വയസോ, അതിൽ കൂടുതലോ പ്രായമുള്ളവർക്ക് ഇന്റേൺഷിപ്പിനായി അപേക്ഷിക്കുന്നതാണ്. ഒറ്റരാത്രി കൊണ്ട് ലക്ഷക്കണക്കിന് രൂപ സമ്പാദിക്കുന്നത് സ്വപ്നം കാണുന്നവരാണെങ്കിൽ ഈ ഇന്റേൺഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. 2024 മാർച്ച് 10, അതായത് ഇന്ന് വരെയാണ് അപേക്ഷിക്കാൻ അവസരം. ബ്രിട്ടാനിയയുടെ ഇൻസ്റ്റഗ്രാം ബയോയിൽ നൽകിയിരിക്കുന്ന ലിങ്ക് മുഖാന്തരം അപേക്ഷ സമർപ്പിക്കാനാകും.