ദീർഘകാല സമ്പാദ്യമെന്ന നിലയിൽ ബാങ്കുകളിൽ ഫിക്സഡ് ഡെപ്പോസിറ്റുകൾ നടത്തുന്നവരാണ് ഭൂരിഭാഗം ആളുകളും. ഉയർന്ന പലിശ നിരക്കുകളാണ് ഫിക്സഡ് ഡെപ്പോസിറ്റുകളിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കുന്ന പ്രധാന ഘടകം. ഇപ്പോഴിതാ രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ കിടിലൻ പലിശ നിരക്കിൽ പുതിയ ഫിക്സഡ് ഡെപ്പോസിറ്റ് പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ്. എർത്ത് ഗ്രീൻ ടേം ഡെപ്പോസിറ്റ് സ്കീം എന്നാണ് പേര് നൽകിയിരിക്കുന്നത്.
പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഈ ഫിക്സഡ് ഡെപ്പോസിറ്റ് സ്കീമിന്റെ പ്രധാന ലക്ഷ്യം പരിസ്ഥിതിയുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് ധനസഹായം നൽകുക എന്നതാണ്. ഉപഭോക്താക്കൾക്ക് വിവിധ കാലയളവുകളിലേക്ക് നിക്ഷേപങ്ങൾ നടത്താനാകും. ഇവയുടെ പലിശ നിരക്കും വ്യത്യസ്തമാണ്. ഗ്രീൻ ടേം ഡെപ്പോസിറ്റ് സ്‌കീമിന് കീഴിൽ ഒരാൾക്ക് ഏറ്റവും കുറഞ്ഞത് 5000 രൂപ മുതൽ നിക്ഷേപിക്കാവുന്നതാണ്. പരമാവധി 2 കോടി രൂപ വരെയാണ് നിക്ഷേപിക്കാൻ സാധിക്കുക. ബാങ്ക് ഓഫ് ബറോഡയുടെ ബ്രാഞ്ച് സന്ദർശിച്ച് ഏതൊരു ഉപഭോക്താവിനും എളുപ്പത്തിൽ അക്കൗണ്ട് തുറക്കാവുന്നതാണ്.
ബാങ്ക് ഓഫ് ബറോഡ എർത്ത് ഗ്രീൻ ടേം ഡെപ്പോസിറ്റ് പലിശ നിരക്കുകൾ
ഒരു വർഷം – 6.75 ശതമാനം
1.5 വർഷം – 6.75 ശതമാനം
777 ദിവസം – 7.15 ശതമാനം
1111 ദിവസം – 6.4 ശതമാനം
1717 ദിവസം – 6.4 ശതമാനം
2201 ദിവസം – 6.4 ശതമാനം