ഇടിവിന്റെ പാതയിൽ നിന്ന് വീണ്ടും നേട്ടത്തിലേക്ക് തിരിച്ചുകയറി സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 48,480 രൂപയായി. ഗ്രാമിന് 25 രൂപ വർദ്ധിച്ച് 6,060 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്ന് കേരളത്തിന്റെ ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന നിരക്കിലാണ് സ്വർണവില ഉള്ളത്.
ഇന്നലെ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. കേരളത്തിലെ ചരിത്രത്തിലെ സർവകാല ഉയരത്തിൽ നിന്നാണ് ഇന്നലെ സ്വർണവില താഴേക്കിറങ്ങിയത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില നേരിയ ഉയർച്ചയിലാണ് വ്യാപാരം നടത്തുന്നത്. ട്രോയി ഔൺസിന് 2.89 ഡോളർ ഉയർന്ന് 2172.51 ഡോളർ എന്ന നിലവാരത്തിലാണ് സ്വർണവില ഉള്ളത്. ഈ വർഷം ജൂൺ മാസത്തോടെ യുഎസ് ഫെഡ് പലിശ നിരക്കുകൾ കുറയ്ക്കാൻ സാധ്യതയുണ്ട്. ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ സ്വർണവില വീണ്ടും ഉയർന്നേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
Also Read: കൊച്ചി വാട്ടർ മെട്രോ: 4 പുതിയ ടെർമിനലുകളുടെ ഉദ്ഘാടനം ഇന്ന്