സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 49,000 രൂപയും, ഗ്രാമിന് 6,125 രൂപയുമാണ് ഇന്നത്തെ നിലവാരം. ഇന്നലെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപയും, ഗ്രാമിന് 10 രൂപയും കുറഞ്ഞിരുന്നു. മാർച്ച് 21നാണ് സ്വർണവില കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തുന്നത്. അന്ന് ഒരു പവൻ സ്വർണത്തിന് 49,440 രൂപയായിരുന്നു നിരക്ക്.
അന്താരാഷ്ട്ര തലത്തിൽ ഇടിവിലാണ് സ്വർണവ്യാപാരം വാരാന്ത്യത്തിൽ ക്ലോസ് ചെയ്തിരിക്കുന്നത്. ട്രോയ് ഔൺസിന് 16.05 ഡോളർ (0.74%) താഴ്ന്ന് 2165.64 ഡോളർ എന്നതാണ് വില. ആഗോള സാമ്പത്തിക സാഹചര്യങ്ങൾ മോശമായാൽ ഈ വർഷം സ്വർണവില പുതിയ ഉയരങ്ങളിൽ എത്തുമെന്നാണ് വിലയിരുത്തൽ. ആഗോള സ്വർണവിലയെ അടിസ്ഥാനപ്പെടുത്തിയാണ് ആഭ്യന്തര സ്വർണവില നിശ്ചയിക്കാറുള്ളത്. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 80.50 രൂപയാണ് ഇന്നത്തെ വില നിലവാരം.