ബ്രസീൽ: വിപണിയിൽ ഇന്ന് പലതരത്തിലുള്ള ലേലങ്ങൾ നടക്കാറുണ്ട്. ചില ലേലങ്ങൾ ഭീമൻ തുകയക്കാണ് അവസാനിക്കാറുള്ളത്. ഇപ്പോഴിതാ കൗതുകകരമായൊരു ലേലമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. കന്നുകാലികൾക്ക് വേണ്ടി നടന്ന ലേലത്തിലാണ് അത്യപൂർവ്വ കാഴ്ചകൾ നടന്നിരിക്കുന്നത്. ആന്ധ്ര നെല്ലൂർ പശുവായ വിയാറ്റിന-19 എഫ്ഐവി മാര ഇമോവീസിനെ ലേലത്തിൽ 40 കോടി ഇന്ത്യൻ രൂപയ്ക്കാണ് വിറ്റിരിക്കുന്നത്. ഒട്ടനവധി ജനിതക സവിശേഷതകൾ ഉള്ള കന്നുകാലി ഇനമാണിത്.
ആന്ധ്രപ്രദേശിലെ നെല്ലൂർ ജില്ലയുടെ പേരിലാണ് ഈ കന്നുകാലികൾ അറിയപ്പെടാറുള്ളത്. ഇത്തവണ ബ്രസീലിലെ സാവോ പോളോയിലെ അരാൻഡുവിലാണ് ലേലം നടന്നത്. വെറും നാലര വയസ് മാത്രം പ്രായമുള്ള ഈ കന്നുകാലിക്കാണ് 40 കോടി രൂപ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ ഈ ഇനത്തിൽപ്പെട്ട പശുവിന് 35 കോടി രൂപ ലഭിച്ചിരുന്നു. പശുക്കളുടെ ശാസ്ത്രീയനാമം ബോസ് ഇൻഡിക്കസ് എന്നാണ്. ബ്രസീലിനെ 23 കോടി പശുക്കളിൽ 10 കോടി പശുക്കളും നെല്ലൂർ ഇനത്തിൽപ്പെട്ടവയാണ്. ഈ ഇനം കഠിനമായ വേനലിനെ പോലും അതിജീവിക്കും.