സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്, അറിയാം ഇന്നത്തെ വില നിലവാരം


സംസ്ഥാനത്ത് ഇന്നും കത്തിക്കയറി സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 280 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 49,360 രൂപയായി. ഗ്രാമിന് 35 രൂപ വർദ്ധിച്ച് 6,170 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കേരളത്തിന്റെ ചരിത്രത്തിലെ രണ്ടാമത്തെ സർവകാല റെക്കോർഡിലാണ് ഇന്ന് സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്. ഇന്നലെയും സ്വർണവിലയിൽ വർദ്ധിച്ചിരുന്നു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്നലെ വർദ്ധിച്ചത്.

അന്താരാഷ്ട്ര തലത്തിൽ സ്വർണവില നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 5.27 ഡോളർ ഉയർന്ന് 2,196.29 ഡോളർ എന്നതാണ് വില നിലവാരം. കഴിഞ്ഞ മാസങ്ങളിൽ 2000 ഡോളർ നിലവാരത്തിൽ സ്വർണവില പ്രതിരോധം നേരിട്ടിരുന്നു. എന്നാൽ, ഈ നിർണായക നിലവാരം മറികടന്നതോടെ സ്വർണവില ഉയരുന്ന പ്രവണതയാണ് ദൃശ്യമായിട്ടുള്ളത്. ഈ വർഷം അവസാനത്തോടെ സ്വർണവില 2400 ഡോളർ വരെ ഉയർന്നേക്കുമെന്നാണ് ഡോളർ വരെ ഉയർന്നേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.