21
July, 2025

A News 365Times Venture

21
Monday
July, 2025

A News 365Times Venture

IND vs AUS: ‘ഏതൊരു കളിക്കാരനും മതിയായ സമയം നൽകണം’ – ശുഭ്മാൻ ഗില്ലിന്റെ ഉപദേഷ്ടാവ് പറയുന്നു

Date:

ന്യൂഡൽഹി: ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഒരു ടീമെന്ന നിലയിൽ ഇന്ത്യ മികച്ച പ്രകടനം ആണ് കാഴ്ചവെച്ചത്. നാല് ടെസ്റ്റുകളുടെ പരമ്പരയിൽ 2-0 ന് ലീഡ് ചെയ്യുകയും ബോർഡർ-ഗവാസ്‌കർ ട്രോഫി നിലനിർത്തുകയും ചെയ്തു. എന്നിരുന്നാലും, ഈ പരമ്പരയിൽ ഓപ്പണർ കെ.എൽ രാഹുലിന്റെ ഇന്നിംഗ്‌സുകളിലെ 20, 17 എന്നീ സ്‌കോറുകൾ ഇന്ത്യയ്ക്ക് നെഗറ്റിവ് ആയിരുന്നു. തുടർന്ന് രാഹുലിനെ ഒഴിവാക്കി പകരം ഫോമിലുള്ള യുവ ഓപ്പണർ ശുഭ്മാൻ ഗില്ലിനെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ചകൾക്ക് വഴി തെളിച്ചു.

രാഹുലിന് പകരമായി ഗിൽ എത്തുമ്പോൾ അത് ഇന്ത്യൻ ടീമിന് എത്രത്തോളം ഗുണം ചെയ്യുമെന്ന കാര്യം വ്യക്തമല്ല. എന്നിരുന്നാലും, രാഹുലിന്റെ കഴിവുകൾ കണക്കിലെടുക്കുമ്പോൾ, അദ്ദേഹത്തെ ഒഴിവാക്കുന്നത് ടീമിന്റെ മാനദണ്ഡത്തിന് ഭാഗികമായി മാത്രമേ ഗുണം ചെയ്യുകയുള്ളൂ. അതേസമയം, രാഹുലിന് പകരം ഗില്ലിനെ എടുത്താൽ എന്തുസംഭവിക്കുമെന്ന് ഗില്ലിന്റെ ഉപദേഷ്ടാവായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യോഗ്‌രാജ് സിങ്ങുമായി newsable നടത്തിയ സംവാദത്തിൽ അറിയിച്ചു.

‘ഓരോ കളിക്കാരനും ഉയർച്ച താഴ്ചകളിലൂടെ കടന്നുപോകുന്നു. അത് കളിയുടെ ഭാഗമാണ്. കെ.എൽ രാഹുൽ ഒരു മികച്ച ബാറ്ററാണ് എന്ന് നിസ്സംശയം പറയാനാകും. മൂന്ന് ഫോർമാറ്റുകളിലുടനീളമുള്ള അത്തരം കളിക്കാർക്ക് ധാരാളം അവസരം നൽകണം. ഒരു കളിക്കാരനെ അവന്റെ തകർച്ചയെ അടിസ്ഥാനമാക്കി നിങ്ങൾക്ക് വിലയിരുത്താൻ കഴിയില്ല. സുനിൽ ഗവാസ്‌കറും കപിൽ ദേവും ഉൾപ്പെടെയുള്ള ഏറ്റവും പ്രധാനപ്പെട്ട കളിക്കാർക്ക് പോലും, അതിശക്തമായി മടങ്ങിവരുന്നതിന് മുമ്പ് ദുഷ്കരമായ സമയങ്ങൾ ഉണ്ടായിട്ടുണ്ട്. ശുഭ്മാൻ ഗില്ലിനെപ്പോലുള്ള ഒരാൾക്ക് നിസ്സംശയമായും അവസരം നൽകാം. പക്ഷേ നിങ്ങൾ ഏതൊരു കളിക്കാരനും മതിയായ സമയം നൽകണം, കുറഞ്ഞത് അഞ്ച് ടെസ്റ്റുകളെങ്കിലും എന്നാൽ മാത്രമേ അവർക്ക് അവരുടെ കഴിവ് തെളിയിക്കാൻ കഴിയുകയുള്ളൂ’, യോഗ്‌രാജ് പറഞ്ഞു.

‘ഉദാഹരണത്തിന്, 1978 ലെ പാകിസ്ഥാൻ പര്യടനത്തിനിടെ കപിൽ ഒരു വിക്കറ്റ് മാത്രമാണ് നേടിയത്. എന്നിരുന്നാലും, സെലക്ടർമാർ അദ്ദേഹത്തോടൊപ്പം ഉറച്ചുനിൽക്കാനും ഇംഗ്ലണ്ട് പര്യടനത്തിന് അയക്കാനും ധൈര്യം കാണിച്ചു. അത് മികച്ച തീരുമാനമായിരുന്നു. ഒരു കളിക്കാരനെ വിമർശിക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല. പകരം എന്തുകൊണ്ടാണ് ഒരു കളിക്കാരൻ മോശം സമയത്തിലൂടെ കടന്നുപോകുന്നതെന്ന് നിങ്ങൾ കണ്ടെത്തണം’, അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related