8
July, 2025

A News 365Times Venture

8
Tuesday
July, 2025

A News 365Times Venture

പരാതി നൽകാൻ സ്റ്റേഷനിലെത്തിയപ്പോൾ ആ വിവരമറിഞ്ഞ് യുവതി ഞെട്ടി

Date:

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും പരിക്കേൽപ്പിക്കുകയും ചെയ്ത രണ്ടാനച്ഛൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബന്ദയിലാണ് സംഭവം. ബലാത്സംഗത്തിനിടെ പ്രതിഷേധിച്ചപ്പോഴാണ് രണ്ടാനച്ഛൻ പെൺകുട്ടിയെ ആക്രമിക്കുകയും കൈ ഒടിയ്ക്കുകയും ചെയ്തത്. പെൺകുട്ടിയുടെ അമ്മയും പ്രതിയുടെ ഭാര്യയുമായ യുവതി നൽകിയ പരാതിയിൽ പൊലീസ് പ്രതിക്കെതിരെ കേസെടുത്തു. അറസ്റ്റു ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

ബാബേറു കോട്വാലിയിലെ ഗ്രാമത്തിൽ കതാമസിക്കുന്ന മധ്യവയസ്കനാണ് കേസിലെ പ്രതി. ഇയാൾ ഡേറ്റിംഗ് ആപ്പ് വഴി രാജസ്ഥാൻ സ്വദേശിനിയുമായി സൗഹൃദത്തിലായി. സ്ത്രീക്ക് മൻ വിവാഹത്തിൽ പ്രായപൂർത്തിയാകാത്ത ഒരു മകളും ഉണ്ടായിരുന്നു. ഒരു വർഷത്തിനു ശേഷം സ്ത്രീയും പുരുഷനും ഭാര്യാഭർത്താക്കന്മാരായി ബാന്ദയിൽ താമസം തുടങ്ങി. ഭർത്താവിൻ്റെ നാട്ടിലേക്ക് പോകണമെന്ന ആവശ്യം യുവതി ഉന്നയിച്ചെങ്കിലും പ്രതി അവിടേക്ക് താമസം മാറാൻ തയ്യാറായില്ല.

ഇക്കഴിഞ്ഞ ഏപ്രിൽ 19-ന് രാത്രിയാണ് പ്രതി ഭാര്യയുടെ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തത്. ബലാത്സംഗം ചെറുക്കുന്നതിനിടയിൽ പിടിവലിയുണ്ടായി. പെൺകുട്ടി ബഹളം വെച്ചപ്പോൾ രണ്ടാനച്ഛൻ പെൺകുട്ടിയുടെ കൈ ഒടിക്കുകയായിരുന്നു. വീട്ടിലെത്തിയ അമ്മയോട് മകൾ കാര്യങ്ങൾ വിവരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതിനുപിന്നാലെ യുവതി പൊലീസ് സ്റ്റേഷനിലെത്തി ഭർത്താവിനെതിരെ പരാതി നൽകുകയായിരുന്നു.

പരാതി ലഭിച്ചതിന് പിന്നാലെ പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. അതേസമയം 2003ൽ നടന്ന കൊലപാതകത്തിലും ഇയാൾ പ്രതിയാണെന്നാണ് പൊലീസ് പറഞ്ഞു. ഇതോടെ യുവതിയും കൂടുംബവും ആകെ അങ്കലാപ്പിലായിരിക്കുകയാണ്. ആ കേസിൽ ഇയാളെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. നിലവിൽ ഇയാൾ ജാമ്യത്തിലാണ്. അതിനിടയിലാണ് യുവതിയെ വിവാഹം കഴിച്ചതും യുവതിയുടെ മകളെ ബലാത്സംഗം ചെയ്തതും.

പ്രതി രാജസ്ഥാൻ സ്വദേശിനിയായ യുവതിയുമായി ഡേറ്റിംഗ് ആപ്പു വഴി ബന്ധപ്പെട്ടിരുന്നതായി എസ്︋പി അഭിനന്ദൻ പറഞ്ഞു. യുവതിയുടെ മകളെ ബലാത്സംഗം ചെയ്ത പരാതിയിൽ പ്രതിയെ അറസ്റ്റു ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related