‘തൊപ്പി’യെ കാണാൻ ആള് കൂടി; ഉദ്ഘാടനത്തിന് വിളിച്ച കടയുടമകൾക്കെതിരെ കേസ്


മലപ്പുറം: യൂട്യൂബർ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദ് ഉദ്ഘാടകനായി എത്തിയ കടയുടമകൾക്കെതിരെ പൊലീസ് കേസ്. ഗതാഗതം തടസ്സപ്പെടുത്തിയതിനും മുൻകൂട്ടി അനുമതി വാങ്ങാത്തതിനുമാണ് കോട്ടയ്ക്കൽ പൊലീസ് കേസ് എടുത്തത്.

ഇന്നലെ വൈകിട്ട് മലപ്പുറം കോട്ടക്കൽ ഒതുക്കുങ്ങളിലെ തുണിക്കടയുടെ ഉദ്ഘാടനത്തിനാണ് തൊപ്പി എത്തിയത്. തൊപ്പിയെ കാണാന്‍ ആളുകൾ തടിച്ചു കൂടിയതോടെ ഗതാഗത തടസ്സമുണ്ടായി. തുടർന്ന് നാട്ടുകാരുട പ്രതിഷേധത്തെ തുടർന്ന് യൂട്യൂബറെ പൊലീസ് മടക്കി അയക്കുകയായിരുന്നു.

‘കൂടെ വന്നതിന് 2000 രൂപ നൽകാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു’; സൈനബയെ കൊന്നത് ഷാൾ കഴുത്തിൽ മുറുക്കിയെന്ന് പ്രതി സമദ്

ഇന്നലെ വൈകിട്ടായിരുന്നു ഉദ്ഘാടനം തീരുമാനിച്ചിരുന്നത്. ഉച്ചയോടെ തൊപ്പിയെ കാണാൻ ആളുകൾ കൂട്ടമായി എത്തിത്തുടങ്ങി. തൊപ്പിയെത്തുന്നതില്‍ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി. ഗതാഗത തടസ്സം കൂടിയുണ്ടായതോടെ പൊലീസ് ഇടപെട്ട് നിഹാദിനെ തിരിച്ചയക്കുകയായിരുന്നു.

കാണാതായ സൈനബയുടേതെന്ന് കരുതുന്ന മൃതദേഹം നാടുകാണി ചുരത്തിൽനിന്ന് കണ്ടെടുത്തു

ഇക്കഴിഞ്ഞ ജൂണിൽ വളാഞ്ചേരിയിൽ കട ഉദ്ഘാടനത്തിന് എത്തിയ തൊപ്പി അശ്ലീല പദപ്രയോഗങ്ങൾ നടത്തിയതിനെ തുടർന്ന് പൊലീസ് കേസെടുത്തിരുന്നു. എറണാകുളം എടത്തലയിൽ സുഹൃത്തിന്റെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്ത തൊപ്പിയെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു. അശ്ലീലസംഭാഷണം അടങ്ങിയ വിഡിയോ പ്രചരിപ്പിച്ചതിനു കണ്ണപുരം പൊലീസും തൊപ്പിക്കെതിരെ കേസെടുത്തിരുന്നു.