പൂജകള്‍ പൂര്‍ത്തിയായാല്‍ ആകാശത്തുനിന്ന് നോട്ടുമഴയുണ്ടാകും, സ്വകാര്യഭാഗം കാണിക്കണം: മന്ത്രവാദിക്കെതിരെ പരാതിയുമായി യുവതി


ഗുജറാത്ത്: ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ പീഡിപ്പിച്ചതായി യുവതിയുടെ പരാതി. ഡിസംബര്‍ ഒന്‍പതിനാണ് ഗുജറാത്തിലെ രാജ്കോട്ട് സ്വദേശിയായ 25-കാരിയെ സാഗര്‍ ബഗ്ഥാരിയ എന്നയാള്‍ പീഡിപ്പിച്ചത്. യുവതിയുടെ പരാതിയില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

കാറ്ററിങ് ബിസിനസ് നടത്തുന്ന 25-കാരിക്ക് സുഹൃത്തായ ഫൈസല്‍ പര്‍മാര്‍ എന്നയാളാണ് സാഗര്‍ ബഗ്ഥാരിയ എന്ന മന്ത്രവാദിയെ പരിചയപ്പെടുത്തിക്കൊടുത്തത്. ഇയാൾ അതിമാനുഷിക ശക്തിയുള്ളയാളാണെന്നായിരുന്നു അവകാശപ്പെട്ടിരുന്നത്.

read also: അഞ്ചു മക്കളുടെ മാതാവായ 36കാരിയെ കാറിനുള്ളിൽ ബലാത്സംഗം ചെയ്തു: പ്രതി പിടിയിൽ

യുവതിയെ വിളിച്ച്‌ തേങ്ങയുടെ മുകളിലിരിക്കാന്‍ ആവശ്യപ്പെടുകയും ഇവരെ ഒരുമുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. മുറിയിലെത്തിയശേഷം വസ്ത്രങ്ങള്‍ അഴിക്കാന്‍ ദുര്‍മന്ത്രവാദി ആവശ്യപ്പെട്ടു. പൂജയുടെ ഭാഗമായി സ്വകാര്യഭാഗങ്ങളുടെ അളവെടുക്കണമെന്ന് പറഞ്ഞാണ് വിവസ്ത്രയാകാന്‍ നിര്‍ദേശിച്ചത്. എന്നാല്‍, തൊട്ടുപിന്നാലെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് 25-കാരിയുടെ പരാതിയില്‍ പറയുന്നത്.

പൂജയുടെ പകുതിഭാഗം മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂവെന്നും അതിനാല്‍ വീണ്ടും വരണമെന്നുമാണ് ഇയാള്‍ പറഞ്ഞു. പൂജകള്‍ പൂര്‍ത്തിയായാല്‍ ആകാശത്തുനിന്ന് നോട്ടുമഴ പെയ്യുന്നത് കാണാമെന്നും പ്രതി പറഞ്ഞു. വീണ്ടും ഇയാൾ പൂജയ്ക്ക് എത്താനായി യുവതി വിളിക്കാൻ തുടങ്ങിയതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്.