‘ഡിവോഴ്സ് ആണ് നല്ല സുഹൃത്തിനെ വേണം’ സ്ത്രീകളുടെ ഫോട്ടോയും നമ്പറും നൽകി രേഖമേനോൻ, റിപ്പോർട്ട് ചെയ്യണമെന്ന് മാലാ പാർവതി


 സോഷ്യൽ മീഡിയയിൽ വ്യാജന്മാർ ധാരാളമാണ്. എന്നാൽ സമൂഹത്തിൽ അറിയപ്പെടുന്ന സ്ത്രീകളുടെ ചിത്രങ്ങൾ ഉപയോഗിച്ച് ചീറ്റിങ്ങ് നടത്താൻ ശ്രമം. രേഖ മേനോൻ എന്ന അക്കൗണ്ടിൽ നിന്നും നിരവധി പെൺകുട്ടികളുടെ ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. വിവാഹമോചിതയാണെന്നും നല്ലൊരു പങ്കാളിയെ ആവശ്യമാണെന്നും കാണിച്ചുകൊണ്ടുള്ള കുറിപ്പിനൊപ്പം ഒരു വാട്സ് ആപ്പ് നമ്പറും നൽകിയിട്ടുണ്ട്. രേഖ മേനോൻ പങ്കുവച്ച ചിത്രത്തിൽ മലയാളത്തിന്റെ പ്രിയ നടി മാലാ പാർവതിയുടെ ചിത്രവുമുണ്ട്.

read also: അലുവ കഴിച്ചത് നന്നായി,മിഠായി തെരുവ് ഒന്നു കൂടി പ്രശസ്തമായി : മുഖ്യമന്ത്രി പിണറായി വിജയന്‍

ഇത് ശ്രദ്ധയിൽപ്പെട്ട പാർവതി രേഖ മേനോൻ എന്ന അക്കൗണ്ട് റിപ്പോർട്ട് ചെയ്യണമെന്ന് സുഹൃത്തുക്കളോട് അഭ്യർത്ഥിച്ചുകൊണ്ടുള്ള പോസ്റ്റും പങ്കുവച്ചു. അംബിക നായർ എന്ന പേരിൽ ആണ് പാർവതിയുടെ ചിത്രം രേഖ മേനോൻ പോസ്റ്റ് ചെയ്തിരിക്കുന്നത്.