പതിനാറുകാരിയുടെ ആത്മഹത്യ: പീഡിപ്പിക്കപ്പെട്ടുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, യുവാവ് അറസ്റ്റില്‍
കൊച്ചി: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പതിനാറുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത യുവാവിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കോട്ടയം രാമപുരം താന്നിക്കുഴിപ്പില്‍ വീട്ടില്‍ ജോയല്‍ (23) നെയാണ് കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ഇക്കഴിഞ്ഞ 21ന് ആത്മഹത്യാശ്രമം നടത്തി. തുടർന്ന് ചികിത്സയിൽ ഇരിക്കെ മരണപ്പെട്ടു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായ വിവരം പുറത്തുവരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.
read also: മൃതദേഹവുമായി ആംബുലൻസ് പോകുന്നതിനിടെ കുഴിയിൽ വീണു: മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ വയോധികൻ തിരികെ ജീവിതത്തിലേക്ക്
ഫോണ്‍ വഴി പരിചയപ്പെട്ട ജോയല്‍ പെണ്‍കുട്ടി താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ നവംബറിലാണ് സംഭവം. പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ മുറിയില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് യുവാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തി.