ഭാര്യക്ക് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റായി നിയമനം, തലയിണകൊണ്ട് ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി ഭര്‍ത്താവ്


ഭോപ്പാല്‍: സബ് ഡിവിഷണല്‍ മജിസ്ട്രേറ്റായ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്. മദ്ധ്യപ്രദേശില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. മനീഷ് ശര്‍മയാണ് ഭാര്യയും സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമായ നിഷയെ തലയിണ ഉപയോഗിച്ച്‌ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം ഇയാള്‍ തെളിവ് നശിപ്പിക്കാനും ശ്രമിച്ചു.

ദിന്‍ദോരി ജില്ലയിലെ ഷാപുരയിലാണ് നിഷയ്ക്ക് നിയമനം ലഭിച്ചത്. നിഷ തന്റെ സര്‍വീസ് ബുക്കിലെയോ ഇന്‍ഷുറന്‍സിന്റേയോ ബാങ്ക് അക്കൗണ്ടിന്റേയോ നോമിനിയായി നിയമിക്കാത്തതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

read also: ഭാര്യയുടെ മൂക്ക് വെട്ടി ഭര്‍ത്താവ്: പ്രതി ഒളിവില്‍, സംഭവം പോത്തൻകോട്

ഒരു മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് മനീഷും നിഷയും പരിചയപ്പെട്ടത്. മനീഷ് ജോലിയ്ക്ക് ഒന്നും പോകുന്നില്ലായിരുന്നു. പണത്തിന് വേണ്ടി മനീഷ് നിഷയെ ഉപദ്രവിച്ചിരുന്നുവെന്ന് സഹോദരി നിലിമ പോലീസിൽ മൊഴി നൽകിയതാണ് കേസിന്റെ ചുരുൾ അഴിച്ചത്.

കൊലപ്പെടുത്തിയ ശേഷം ആശുപത്രിയിലെത്തിക്കുകയും ഭാര്യക്ക് വൃക്കരോഗമുണ്ടായിരുന്നുവെന്ന് മനീഷ് പറയുകയും ചെയ്തിരുന്നു. എന്നാൽ, തന്റെ സഹോദരിക്ക് ഒരു അസുഖവും ഇല്ലായിരുന്നുവെന്നും പണത്തിന് വേണ്ടി ഉപദ്രവിക്കുന്നതിനെക്കുറിച്ച്‌ നിഷ പറഞ്ഞിട്ടുണ്ടെന്നും സഹോദരി മൊഴി നല്‍കി. വീട്ടിലെ ജോലിക്കാരെപൊലും നിഷയുടെ മുറിയില്‍ പ്രവേശിക്കാന്‍ മനീഷ് അനുവദിച്ചില്ലെന്നും സഹോദരി പൊലീസിനെ അറിയിച്ചു.