തന്റെ മേക്കപ്പ് സാധനങ്ങള്‍ ഭര്‍തൃമാതാവ് ഉപയോഗിക്കുന്നു: വിവാഹ മോചനം വേണമെന്ന് യുവതി


ആഗ്ര: താന്‍ വീട്ടില്‍ ഇല്ലാത്ത സമയത്ത് അമ്മായിയമ്മ മേക്കപ്പ് സാധനങ്ങള്‍ ഉപയോഗിക്കുന്നുവെന്നു പറഞ്ഞു വിവാഹമോചനം തേടി യുവതി. ഭര്‍തൃമാതാവ് അനുവാദമില്ലാതെ മേക്കപ്പ് സാധനങ്ങള്‍ ഉപയോഗിക്കുകയും തുടര്‍ന്ന് വലിയ വഴക്കുണ്ടാവുകയും ചെയ്തു. കൂടാതെ, തന്നെയും സഹോദരിയെയും വീട്ടില്‍ നിന്ന് ഇറക്കി വിടുകയായിരുന്നുവെന്ന് യുവതിയുടെ പരാതി.

read also: ഗര്‍ഭിണിയെ ബസില്‍ നിന്ന് തള്ളിയിട്ട് കൊന്നു: മദ്യലഹരിയിൽ ഭര്‍ത്താവിന്റെ ക്രൂരത, അറസ്റ്റ്

മാല്‍പ്പുര സ്വദേശികളായ യുവതിയും സഹോദരിയും എട്ടു മാസം മുമ്പാണ് രണ്ട് സഹോദരന്‍മാരെ വിവാഹം കഴിച്ചത്. അമ്മായിയമ്മ അനുവാദം ഇല്ലാതെ മേക്കപ്പ് സാധനങ്ങള്‍ ഉപയോഗിക്കുന്നുവെന്നും വീടിനകത്തും ഭര്‍തൃമാതാവ് മേക്കപ്പ് ഇട്ടാണ് നടക്കുന്നതെന്നും ഇതിനെ തുടർന്ന് കുടുംബ പ്രശ്നങ്ങൾ ആരംഭിച്ചെന്നും യുവതി ആഗ്ര പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

അമ്മ പറയുന്നത് മാത്രം കേള്‍ക്കുന്നതിനാല്‍ ഭര്‍ത്താവ് തന്നെ ഗാര്‍ഹിക പീഡനത്തിന് ഇരയാക്കുകയാണെന്നും അതുകൊണ്ടു തന്നെ വിവാഹ മോചനം ആവശ്യമാണെന്ന നിലപാടിലാണ് യുവതി.