14കാരന് എല്ലാത്തിനോടും പേടി, പുറത്തുവന്നത് ലൈംഗികപീഡനം: പ്രാര്‍ത്ഥനകണ്‍വെന്‍ഷനിടെ കുട്ടിയെ പീഡിപ്പിച്ച 44കാരൻ പിടിയില്‍


മൂന്നാർ: പ്രാർത്ഥന കണ്‍വെൻഷനിടെ 14കാരനെ പീഡിപ്പിച്ച സംഭവത്തിൽ തമിഴ്നാട് സ്വദേശി പൊലീസ് പിടിയില്‍. തമിഴ്‌നാട് ദിണ്ഡുക്കല്‍ സ്വദേശി സെബാസ്റ്റ്യൻ ആണ് പിടിയിലായത്.

കഴിഞ്ഞ ഏപ്രിലിൽ മൂന്നാറില്‍ വച്ച്‌ നടന്ന പ്രാർത്ഥന കണ്‍വെൻഷനില്‍ വെച്ചാണ് കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. വൈകുന്നേരം വരെ നീണ്ടു നിന്ന പ്രാർത്ഥനകളില്‍ കുട്ടികളാണ് കുടുതലും പങ്കെടുത്തിരുന്നത്. ഇവിടെവെച്ചാണ് രാജാക്കാട് സ്വദേശിയായ പതിനാലുകാരനെ സെബാസ്റ്റ്യൻ ഉപദ്രവിച്ചത്.

read also: സ്വന്തം പഞ്ചായത്തില്‍ പാര്‍ട്ടിക്ക് ഭരണം നഷ്ടമായി: തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവച്ചു

പീഡനത്തെ തുടർന്ന് മാനസിക സമ്മർദ്ദത്തിലായ കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം കണ്ടതിനെ തുടർന്ന് നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡന വിവരം പുറത്തു വന്നത്.