ഒരു കൈയില്‍ ഭാര്യയുടെ അറുത്തെടുത്ത തല, മറു കൈയില്‍ അരിവാള്‍: നടുറോഡിൽ നിന്ന യുവാവ് പിടിയിൽ


കൊല്‍ക്കത്ത: നടുറോഡിൽ ഒരു കൈയില്‍ ഭാര്യയുടെ അറുത്തെടുത്ത തലയും മറുകൈയില്‍ അരിവാളുമായി നിന്ന യുവാവ് പോലീസ് പിടിയിൽ. പശ്ചിമ ബംഗാളിലെ പൂര്‍ബ മേദിനിപൂര്‍ ജില്ലയിലാണ് സംഭവം.

ഫെബ്രുവരി പതിനാല് പ്രണയദിനത്തിലായിരുന്നു ഇയാള്‍ ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. അതിനു ശേഷം ബസ് സ്റ്റോപ്പിൽ എത്തിയ യുവാവ് ചുറ്റും കൂടി നിന്ന ആള്‍ക്കൂട്ടത്തിന് നേരെ ആക്രോശിച്ചു പരിഭ്രാന്തി പരത്തി. നാട്ടുകാരാണ് ഈ ദൃശ്യം മൊബൈലില്‍ പകര്‍ത്തി. തുടർന്ന് ഗൗതം ഗുച്ചൈതിനെ പോലീസ് അറസ്റ്റ് ചെയ്തു.

read also: സോണിയാ ഗാന്ധിക്ക് 88 കിലോ വെള്ളി, 1.26 കിലോ സ്വര്‍ണാഭരണങ്ങൾ: ആസ്തി 12.53 കോടി

കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇയാള്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്ക് മാനസിക്വസ്വാസ്ഥ്യമുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്.