തിരുവനന്തപുരം: യുവാവ് പാറമടയില്‍ മരിച്ചനിലയില്‍. കോവളം കെ.എസ്. റോഡില്‍ പരേതനായ നേശന്റെയും കമലയുടെയും മകൻ ജസ്റ്റിൻ രാജ്(42) ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെ നാട്ടുകാരാണ് പാറമടയില്‍ മൃതദേഹം കണ്ടത്. തുടർന്ന് കോവളം പോലീസിനെ വിവരമറിയിച്ചു. കോവളം എസ്.ഐ. ഇ. നിസാമുദ്ദീന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം, വിഴിഞ്ഞം അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ പാറമടയില്‍ നിന്ന് മൃതദേഹം പുറത്തെടുത്തു.
read also: ഉർവശി നായികയാകുന്ന കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം ‘ജെ ബേബി’ മാർച്ച് 8 ന് തിയേറ്ററുകളിലേക്ക്
അവിവാഹിതനായ ജസ്റ്റിൻരാജ് മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നുവെന്നു പോലീസ് പറയുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ കോവളം പോലീസ് കേസെടുത്തു. സഹോദരങ്ങള്‍: രാജു, റാബി, അജിത, പരേതരായ വിജയൻ, രജി.