കാമുകിയെ കൊലപ്പെടുത്തി സ്യൂട്ട് കേസിലാക്കി ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞു: കൂടുതല്‍ വെളിപ്പെടുത്തല്‍


ബൊഗോട്ട: കാമുകിയെ കൊലപ്പെടുത്തി സ്യൂട്ട് കേസിലാക്കി യുഎസ് പൗരൻ ഉപേക്ഷിച്ച സംഭവത്തിൽ കൂടുതല്‍ വെളിപ്പെടുത്തൽ. കേസില്‍ പ്രതിയായ യുഎസ് പൗരനായ ജോണ്‍ പൗലോസാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ‘മൃതദേഹം ഒരു സ്യൂട്ട് കേസിലാക്കി ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞത് ഓര്‍ക്കുന്നു. എന്നാല്‍, മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചിരുന്നതിനാല്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതായി ഓര്‍ക്കുന്നില്ല’- അയാള്‍ വ്യക്തമാക്കി.

READ ALSO: മണിക്കൂറുകളുടെ വ്യത്യാസം മാത്രം : നടി ഡോളി സോഹിയും സഹോദരിയും വിടവാങ്ങി

2023 ജനുവരിയിലാണ് വാലന്റീന ട്രെസപലാസിയോസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ‘ഞാൻ വാലൻ്റീനയെ ഉണർത്താൻ ശ്രമിച്ചു, അവള്‍ പ്രതികരിച്ചില്ല. ഞാൻ അവളെ ആദ്യം കണ്ടപ്പോള്‍ എന്തോ കുഴപ്പമുണ്ടെന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായി. ഞാൻ പൂർണ്ണമായും തകർന്നു. ഞാൻ അവളെ സ്നേഹിച്ചിരുന്നു, നിങ്ങള്‍ സ്നേഹിക്കുന്ന ഒരാളെ കൊല്ലുന്നത് സങ്കല്‍പ്പിച്ച്‌ നോക്ക്, ഞാൻ പൂർണ്ണമായും തകർന്നുപോയിരുന്നു. ഞാൻ സ്നേഹിച്ച ഒരു പെണ്‍കുട്ടിയായിരുന്നു അവള്‍,’ പൗലോസ് കോടതിയില്‍ പറഞ്ഞു.

പരിഭ്രാന്തിയിലായതിനെ തുടർന്ന് മൃതദേഹം വലിച്ചെറിഞ്ഞ് ഓടിപ്പോയതാണെന്നും ജോണ്‍ പൗലോസ് കോടതിയില്‍ പറഞ്ഞ പൗലോസ് തന്നെ ജയിലിലേക്ക് അയക്കരുതെന്നും അഭ്യർത്ഥിച്ചു.

2022ല്‍ ഡേറ്റിങ് ആപ്പിലൂടെയാണ് പരസ്പരം കണ്ടുമുട്ടിയത്. ഒമ്പത് മാസം പ്രണയിച്ച ശേഷമാണ് ഒരുമിച്ചു ജീവിച്ചത്.