മുട്ടക്കറി ഉണ്ടാക്കിയില്ല; യുവാവ് പങ്കാളിയെ കൊലപ്പെടുത്തി


ഗുരുഗ്രാം: അത്താഴത്തിന് മുട്ടക്കറി ഉണ്ടാക്കിയില്ലെന്നും പറഞ്ഞ് യുവാവ് ലിവ് ഇന്‍ പങ്കാളിയെ ചുറ്റികയും ഇഷ്ടികയും ഉപയോഗിച്ച്‌ അടിച്ചു കൊലപ്പെടുത്തി. ഗുരുഗ്രാമിലെ ചൗമ ഗ്രാമത്തിലുള്ള നിര്‍മാണത്തിലിരിക്കുന്ന വീട്ടിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ 35കാരനായ ലല്ലന്‍ യാദവിനെ ഗുരുഗ്രാം പൊലീസ് അറസ്റ്റ് ചെയ്തു.

read also: ഭർത്താവാണെങ്കിലും താനൊരു അടിമയെ പോലെ, മുറിയില്‍ പൂട്ടിയിട്ടു: ശാലുവുമായുള്ള ജീവിതത്തില്‍ സംഭവിച്ചത് വെളിപ്പെടുത്തി സജി

മദ്യപിച്ചിരുന്നതായും താന്‍ പങ്കാളിയെ കൊലപ്പെടുത്തിയതായും ചോദ്യം ചെയ്യലില്‍ ലല്ലന്‍ സമ്മതിച്ചു. മുട്ടക്കറി ഉണ്ടാക്കാതിരുന്നപ്പോള്‍ തനിക്ക് ദേഷ്യം വന്നുവെന്നും ചുറ്റികയും ബെല്‍റ്റും ഉപയോഗിച്ച്‌ കാമുകിയെ മര്‍ദിച്ചെന്നും പ്രതി പറഞ്ഞു.

ആക്രി പെറുക്കുന്ന ജോലിയാണ് കൊല്ലപ്പെട്ട അഞ്ജലിക്ക്(32). ബുധനാഴ്ചയാണ് ഇവരെ മരിച്ച നിലയില്‍ വാടക വീടിന്റെ ഉടമസ്ഥൻ കണ്ടെത്തിയത്. അഞ്ജലി ഭാര്യയാണെന്നാണ് ലല്ലന്‍ വീട്ടുടമസ്ഥനോട് പറഞ്ഞിരുന്നത്. എന്നാൽ ഇയാളുടെ ഭാര്യ നേരത്തെ മരിച്ചിരുന്നു.