ആലപ്പുഴ: പ്രണയത്തില്‍ നിന്ന് പിന്മാറിയതിനെ തുടർന്ന് കാമുകന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന വനിതാ തൊഴിലാളി മരിച്ചു. ഒഡിഷ സ്വദേശിനി റിത്വിക സാഹു (25)ആണ് മരിച്ചത്.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു യുവതിയുടെ മരണം. ഒഡിഷ സ്വദേശിയായ സാമുവല്‍ ആണ് യുവതിയെ കുത്തി പരിക്കേല്‍പ്പിച്ചത്. മാർച്ച് 31നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
read also: മലപ്പുറത്ത് ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാഘാതമേറ്റു
റിത്വികയും സാമുവലും കുറച്ചു കാലമായി പ്രണയത്തിലായിരുന്നു. എന്നാല്‍, സാമുവലിന് ഭാര്യയും കുട്ടികളുമുള്ള വിവരമറിഞ്ഞതോടെ യുവതി ബന്ധത്തില്‍നിന്ന് പിന്മാറി. ഇതിന്റെ പകയാണ് ആക്രമണത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു. സംഭവത്തിന് പിന്നാലെ സാമുവല്‍ ഒളിവിലാണ്.