കൈവശം എല്‍എസ്‍ഡി സ്റ്റാമ്പ്, വയനാട്ടില്‍ ലഹരി മരുന്നുമായി യുവതി പിടിയില്‍



കല്‍പ്പറ്റ: മാരക മയക്കു മരുന്നായ എല്‍എസ്ഡി സ്റ്റാമ്പുമായി സംസ്ഥാനത്തേക്കു കടക്കാൻ ശ്രമിച്ച യുവതി വയനാട്ടില്‍ പിടിയില്‍.

മുംബൈ സ്വദേശിനിയായ സുനിവ സുരേന്ദ്ര റാവത്ത് ആണ് പിടിയിലായത്. ബത്തേരി പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മുത്തങ്ങ പൊലീസ് ചെക്ക് പോസ്റ്റില്‍ വച്ചാണ് ഇവരെ പിടികൂടിയത്. ഒരു സ്ട്രിപ്പില്‍ മൂന്നെണ്ണം ഉള്‍ക്കൊള്ളുന്ന 0.06 ഗ്രാം തൂക്കമുള്ള എല്‍എസ്ഡി സ്റ്റാമ്പ് ഇവരിൽ നിന്നും കണ്ടെടുത്തു.

read also: സിഗരറ്റ് വലിച്ചപ്പോള്‍ തുറിച്ചുനോക്കിയ യുവാവിനെ കൊലപ്പെടുത്തി യുവതി: മൂന്നു പേർ അറസ്റ്റിൽ

മൈസൂർ ഭാഗത്തു നിന്നു കാറില്‍ ബത്തേരി ഭാഗത്തേക്ക് വരികയായിരുന്നു സുനിവ. സ്റ്റാമ്പുകള്‍ ബംഗളൂരുവിലെ പാർട്ടിക്കിടെ ഒരാളില്‍ നിന്നു വാങ്ങിയതാണെന്നാണ് ഇവരുടെ മൊഴി.