ഹരിയാന: വ്യാപാരിയെ കൊലപ്പെടുത്തിയ കേസില്‍ യുവതിയും ബന്ധുക്കളും ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റിൽ. അംബാല സ്വദേശിനിയായ പ്രിയ, ഇവരുടെ സഹോദരന്‍ ഹേമന്ത്, സഹോദരന്റെ ഭാര്യ പ്രീതി എന്നിവരെയാണ് പോലീസ് പിടികൂടിയത്. നരബലിയുടെ ഭാഗമായാണ് വ്യാപാരിയെ കൊലപ്പെടുത്തിയതെന്ന് യുവതി പോലീസിനോട് സമ്മതിച്ചു. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അംബാലയിലെ വ്യാപാരിയായ മഹേഷ് ഗുപ്ത(44) ആണ് കൊല്ലപ്പെട്ടത്.
മുഖ്യപ്രതിയായ പ്രിയയുടെ വീട്ടില്‍ ആണ് ഇദ്ദേഹത്തെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. മഹേഷിന്റെ കടയിൽ പ്രിയ മുൻപ് ജോലി ചെയ്തിട്ടുണ്ട്. ബുധനാഴ്ച പ്രിയയുടെ വീട്ടിലെത്തിയ മഹേഷിനെ പിന്നീട് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയെന്നാണ് പോലീസ് പറയുന്നത്. സഹോദരനോട് പറഞ്ഞിട്ടാണ് മഹേഷ് പ്രിയയുടെ വീട്ടിലേക്ക് പോയത്. കടയിൽ നിന്നുള്ള സാധനം കൊണ്ടുകൊടുക്കുന്നതിനായിരുന്നു ഇത്. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. കാണാതായെന്നുറപ്പായതോടെ പോലീസിൽ പരത്തി നൽകി.
ഇതിനിടെ കുടുംബം തിരച്ചില്‍ ആരംഭിച്ചു. പോലീസിലും പരാതി നല്‍കി. തുടര്‍ന്ന് പ്രിയയുടെ വീടിന് മുന്നില്‍ ഗുപ്തയുടെ സ്‌കൂട്ടർ കണ്ടെത്തിയിരുന്നു. വാതിലിൽ മുട്ടി വിളിച്ചെങ്കിലും ആരും വത്തിൽ തുറന്നില്ല. ഒടുവിൽ, ബലമായി വാതില്‍ തുറന്ന് അകത്ത് കടന്നതോടെയാണ് ഗുപ്തയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. മഹേഷിനെ പ്രതികൾ മൂവരും ചേർന്ന് വലിച്ചിഴയ്ക്കുകയായിരുന്നു. സംഭവസമയം ഗുപ്തയുടെ കഴുത്തില്‍ ഒരു തുണി കെട്ടിയനിലയിലായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നതായാണ് ഡോക്ടർമാർ പറഞ്ഞത്.
കഴിഞ്ഞ നാലോ അഞ്ചോ ദിവസമായി ദേവി സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് നരബലി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇതിനാലാണ് ഗുപ്തയെ കൊലപ്പെടുത്തിയതെന്നും യുവതി മൊഴി നൽകി.