ഇനി മുതൽ നീ എന്റെ ഭാര്യ അല്ല: സഹോദരൻ പീഡിപ്പിച്ചതിന് പിന്നാലെ ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ്


മുസാഫർനഗർ: ഭർത്താവ് കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച്‌ പരാതിയുമായി യുവതി. ഭർത്താവിന്റെ സഹോദരൻ തന്നെ പീഡിച്ചുവെന്നും ഇതിനു പിന്നാലെ ‘ഇനിമുതല്‍ നീ എന്റെ ഭാര്യ അല്ല, സഹോദരന്റേതാണ്’ എന്ന് പറഞ്ഞ് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നുമാണ് യുവതിയുടെ പരാതി. ഉത്തർപ്രദേശിലാണ് സംഭവം.

read also: രണ്ട് ജില്ലകളില്‍ മഴയ്ക്ക് സാദ്ധ്യത: ഉഷ്‌ണ തരംഗത്തില്‍ അങ്കണവാടികളിലെ പ്രീ സ്‌കൂളുകൾക്കു ഒരാഴ്‌ച അവധി

ഭർത്താവ് വീട്ടില്‍ ഇല്ലാത്ത സമയത്ത് ഭർത്താവിന്റെ സഹോദരൻ തന്നെ പീഡിപ്പിച്ചുവെന്ന് യുവതി ആരോപിച്ചിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ ഭർത്താവ് ഇക്കാര്യം അറിഞ്ഞപ്പോള്‍, ‘ഇനി മുതല്‍ നീ എന്റെ ഭാര്യ അല്ലെന്നും, സഹോദരഭാര്യയാണ്’ എന്നും പറഞ്ഞ് ഷാള്‍ കഴുത്തില്‍ കുരുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നാണ് യുവതി പറയുന്നു.

യുവതിയെ ഭർത്താവ് കൊലപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ വീഡിയോ ഇയാളുടെ സഹോദരൻ മൊബൈലില്‍ പകർത്തിയെന്നും പരാതിയില്‍ പറയുന്നു. ഭർത്താവിനും ഭർത്താവിന്റെ സഹോദരനുമെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.