കൊച്ചി: ‘തൊണ്ടയില്‍ കല്ല് ഇരിക്കുന്നു’ എന്നു പറഞ്ഞ് യുവാവ് സ്വയം കഴുത്തറത്തു മരിച്ചു. പറവൂരിൽ വടക്കേക്കര പാല്യത്തുരുത്ത് കുറുപ്പുപറമ്പില്‍ അനിരുദ്ധന്റെ മകൻ അഭിലാഷ് (41) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതോടെ വീട്ടിലെ അടുക്കളയില്‍ വച്ചാണ് സംഭവം.
read also: പാർട്ടി വിട്ടാല്‍ എന്തും വിളിച്ച് പറയാനാകില്ലെന്ന് ബോധ്യപ്പെടുത്താൻ സംഘടനയ്ക്ക് അധികം സമയം വേണ്ട: ആകാശ് തില്ലങ്കേരി
‘തൊണ്ടയില്‍ കല്ല് ഇരിക്കുന്നു’ എന്നു പറഞ്ഞ് അഭിലാഷ്, തെങ്ങുകയറ്റ തൊഴിലാളിയായ പിതാവ് ഉപയോഗിക്കുന്ന മൂർച്ചയേറിയ അരിവാള്‍ കൊണ്ട് സ്വയം കഴുത്ത് മുറിക്കുകയായിരുന്നെന്ന് പഞ്ചായത്ത് മെമ്ബർ മായാദേവി ഷാജി പറഞ്ഞു. സംഭവസമയത്ത് അമ്മ വത്സല മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. അഭിലാഷ് അരിവാള്‍ എടുക്കുന്നത് കണ്ട് ഭർത്താവിനെ വിളിക്കാൻ വത്സല പുറത്തിറങ്ങിയെങ്കിലും ഇതിനിടെ യുവാവ് കഴുത്ത് മുറിച്ചു. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുവന്നെങ്കിലും അവിടെയെത്തും മുമ്പേ മരണം സംഭവിച്ചു.