20
July, 2025

A News 365Times Venture

20
Sunday
July, 2025

A News 365Times Venture

‘അർജുൻ റെഡ്ഡി’ എന്ന കഥാപാത്രത്തെ അംഗീകരിക്കില്ലെന്ന് അനന്യ പാണ്ഡെ

Date:

ടോക്‌സിക് മാസ്‌കുലിനിറ്റിയെ ആഘോഷിച്ച വിജയ് ദേവരക്കൊണ്ട നായകനായ ചിത്രമായിരുന്നു അര്‍ജുന്‍ റെഡ്ഡി. അബ്യൂസിവ് ആയ ബന്ധം നോര്‍മലൈസ് ചെയ്ത ചിത്രം വളരെയധികം വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. കരൺ ജോഹറിന്‍റെ ‘കോഫി വിത്ത് കരൺ’ അഭിമുഖത്തിൽ ചിത്രത്തെയും കഥാപാത്രത്തെയും ന്യായീകരിച്ച് നടൻ വിജയ് ദേവരകൊണ്ട എത്തിയത് സോഷ്യൽ മീഡിയയിൽ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ഇതേ അഭിമുഖത്തിൽ ചിത്രത്തെ വിമർശിക്കുന്ന അനന്യ പാണ്ഡെയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

തന്‍റെയോ സുഹൃത്തുക്കളുടെയോ ബന്ധങ്ങളിൽ അർജുൻ റെഡ്ഡിയുടെ പെരുമാറ്റത്തെ അംഗീകരിക്കുകയോ ശരിവയ്ക്കുകയോ ചെയ്യില്ലെന്ന് അനന്യ പാണ്ഡെ പറഞ്ഞു. അർജുൻ റെഡ്ഡിയുടെ പെരുമാറ്റം ഭയാനകമാണെന്നും ഇത്തരക്കാരുമായി തന്‍റെ സുഹൃത്തുക്കൾ അടുക്കുകയാണെങ്കിൽ പ്രോത്സാഹിപ്പിക്കില്ലെന്നും അനന്യ പറഞ്ഞു. വിജയ് ദേവരക്കൊണ്ടയെ അടുത്തിരുത്തിക്കൊണ്ടായിരുന്നു അനന്യയുടെ പരാമര്‍ശം.

അർജുൻ റെഡ്ഡിയുമായി പ്രണയത്തിലായ പെൺകുട്ടികളിൽ ഒരാളാണോ താനെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അനന്യ. സിനിമയിൽ കാണുന്നത് യഥാർത്ഥ ജീവിതത്തിൽ അനുകരിക്കപ്പെടുമെന്നും അത് ഭയാനകമാണെന്നും അനന്യ പറഞ്ഞു.

Share post:

Subscribe

Popular

More like this
Related