നടൻ ബാലയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന ആഹ്വാനവുമായി യൂട്യൂബർ സൂരജ് പാലാക്കാരൻ. ബാല സീരിയസായി അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് ദിവസം മുൻപ് താരത്തെ കണ്ടിരുന്നുവെന്നും, അപ്പോഴൊന്നും ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ലെന്നും സൂരജ് പറയുന്നു. ബാലയുടെ ഹൃദയത്തിനും പ്രശ്നമുണ്ടെന്ന് സൂരജ് വെളിപ്പെടുത്തുന്നു.
ജീവിതത്തിൽ ബാല സ്നേഹത്തിനും സൗഹൃദത്തിനും മുന്നിൽ തോറ്റുപോയ ആളാണെന്ന് സൂരജ് പറയുന്നു. സൗഹൃദങ്ങളെ ആഘാതമായി സ്നേഹിക്കുന്ന ആളാണ് ബാല. ബാല തിരിച്ച് വരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ഡോക്ടർമാർ അറിയിച്ചതെന്ന് സൂരജ് പറയുന്നു. താരം ഇപ്പോൾ അബോധാവസ്ഥയിലാണുള്ളത്.