13
July, 2025

A News 365Times Venture

13
Sunday
July, 2025

A News 365Times Venture

‘സ്ക്രീനില്‍ കാട്ടുന്ന ക്രൂരത ബുദ്ധിമുട്ട് ഉണ്ടാക്കി; അതൊഴികെ ചിത്രം ഇഷ്ടപ്പെട്ടു’; ‘മാമന്നനെ’ക്കുറിച്ച് ലക്ഷ്‍മി രാമകൃഷ്‍ണന്‍

Date:


ഉദയ്നിധി സ്റ്റാലിന്‍, വടിവേലു, ഫഹദ് ഫാസില്‍, കീര്‍ത്തി സുരേഷ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന മാരി സെല്‍വരാജ് ചിത്രം മാമന്നന് ലഭിച്ചുകൊണ്ടിരിക്കുന്നത്. തിയേറ്ററുകളില്‍ നിന്ന് ലഭിച്ചതിനെക്കാള്‍ വലിയ പ്രമോഷനാണ് ഒടിടി റിലീസിന് ശേഷം മാരി സെല്‍വരാജ് ചിത്രം മാമന്നന് ലഭിക്കുന്നത്. പരിയേറും പെരുമാള്‍, കര്‍ണന്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മാരിസെല്‍വരാജ് സംവിധാനം ചെയ്ത മാമന്നനും തമിഴ്നാട്ടിലെ ജാതിരാഷ്ട്രീയത്തിനെതിരെ ഉറക്കെ സംസാരിക്കുന്നുണ്ട്. . നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ച ഫഹദ് ഫാസില്‍ ഒടിടി റിലീസിന് പിന്നാലെ വലിയ തോതില്‍ ആഘോഷിക്കപ്പെട്ടത് ചര്‍ച്ചയും വിമര്‍ശനവിഷയവും ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ വയലന്‍സിനെക്കുറിച്ച് നടിയും സംവിധായികയുമായ ലക്ഷ്‍മി രാമകൃഷ്ണന്‍ പറഞ്ഞ അഭിപ്രായം ശ്രദ്ധ നേടുകയാണ്.

ചിത്രം മികച്ചതാണെന്നും അത് ഇഷ്ടപ്പെട്ടെന്നും താരം വ്യക്തമാക്കി. എന്നാൽ സ്ക്രീനില്‍ കാട്ടിയ ക്രൂരത തനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് ചിത്രത്തെക്കുറിച്ചുള്ള ട്വീറ്റില്‍ ലക്ഷ്‍മി കുറിച്ചു. “മാമന്നന്‍ കണ്ടു. മാരി സെല്‍വരാജില്‍ നിന്ന് മറ്റൊരു ഗംഭീര ചിത്രം കൂടി. സ്ക്രീനില്‍ ദൃശ്യവത്കരിച്ച ക്രൂരത എനിക്ക് ബുദ്ധിമുട്ടുണ്ടാക്കി. പക്ഷേ അതൊഴിച്ചാല്‍ അതിനെയൊക്കെ അതിജീവിച്ച് നില്‍ക്കുന്ന ഭാഗങ്ങള്‍ ചിത്രത്തിലുണ്ട്. എന്‍റെ ഹൃദയമിടിപ്പ് പോലും നിശ്ചലമാക്കിക്കളഞ്ഞ മുഹൂര്‍ത്തങ്ങള്‍. ഉദയനിധിയുടെ ഇതുവരെ ഉള്ളതില്‍ ഏറ്റവും മികച്ച പ്രകടനം. മാമന്നനും അമ്മയും ഗംഭീരമായി. കീര്‍ത്തി സുരേഷ് മികച്ച ഫോമില്‍ ആയിരുന്നില്ലെന്ന് തോന്നി. വില്ലന്‍റെ ഭാര്യാ കഥാപാത്രത്തെയും ഇഷ്ടപ്പെട്ടു. തനിക്ക് പറയാനുള്ളത് തെളിമയോടെ പറയാന്‍ മാരി സെല്‍വരാജിന് സാധിച്ചതായി എനിക്ക് തോന്നി”, ലക്ഷ്മി രാമകൃഷ്ണന്‍ കുറിച്ചു.

Also read-Maamannan OTT | തിയേറ്ററിലെ വിജയം ആവര്‍ത്തിക്കാന്‍ മാമന്നന്‍ ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്ത്

ചിത്രത്തിൽ വടിവേലുവിന്‍റെയും ഫഹദ് ഫാസിലിന്‍റെയും അഭിനയം മികച്ചതാണെന്നും ട്വിറ്ററിൽ താരം കുറിച്ചു.”വടിവേലു മാമന്നനായി ജീവിച്ചു. അദ്ദേഹം ഒരു ഇതിഹാസമാണെന്ന് ചിത്രം കണ്ടിരിക്കവെ ഞാന്‍ മറന്നുപോയി, മാമന്നനെ മാത്രമേ കാണാനായുള്ളൂ. ഫഹദ് ഒരു മികച്ച നടനാണ്. ഈ റോള്‍ അദ്ദേഹത്തെ സംബന്ധിച്ച് അനായാസമായ ഒന്നാണ്. പക്ഷേ ഡബ്ബിംഗ് ശരിയായോ എന്ന് സംശയം”, ലക്ഷ്മി കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related