11
July, 2025

A News 365Times Venture

11
Friday
July, 2025

A News 365Times Venture

‘ദുല്‍ഖര്‍ എല്ലാവരുടെയും സ്വീറ്റ്ഹാര്‍ട്ട് ആണ്.. എന്‍റെയും’; കിംഗ് ഓഫ് കൊത്തയില്‍ വലിയ പ്രതീക്ഷയെന്ന് നടി ശാന്തികൃഷ്ണ

Date:


ഓണക്കാലത്ത് സിനിമ പ്രേക്ഷകർക്ക് ആഘോഷമാക്കാന്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന കിംഗ് ഓഫ് കൊത്ത അണിയറയില്‍ ഒരുങ്ങുകയാണ്. സിനിമയുടെ ഓരോ അപ്ഡേറ്റും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. കലാപക്കാര എന്ന ചിത്രത്തിലെ ഗാനം യൂട്യൂബില്‍ തരംഗമായിരുന്നു. ഇപ്പോൾ ഇതാ ചിത്രത്തിനെക്കുറിച്ചും ദുൽഖറിനെക്കുറിച്ചും മനസുതുറക്കുകയാണ് മലയാളത്തിന്‍റെ പ്രിയനടി ശാന്തികൃഷ്ണ. കിംഗ് ഓഫ് കൊത്തയിൽ മാലതി എന്ന കഥാപാത്രത്തെയാണ് ശാന്തി കൃഷ്ണ അവതരിപ്പിക്കുന്നത്.

‘രണ്ടാമത്തെ ജനറേഷൻ ആൾക്കാരുമായാണ് ഞാൻ വർക്ക് ചെയ്യുന്നത്. ജോഷി സാറിന്റെ കൂടെയും മമ്മൂക്കയുടെ കൂടെയും കൗരവർ എന്ന പടം ചെയ്തിട്ടുണ്ട്. അന്ന് തിലകൻ ചേട്ടൻ ഉണ്ടായിരുന്നു ആ ചിത്രത്തിൽ. ഇന്ന് ഇപ്പോൾ കിംഗ് ഓഫ് കൊത്തയിൽ ഷമ്മി തിലകൻ, അഭിലാഷ് ജോഷി, ദുൽഖർ സൽമാൻ ഇവരോടൊപ്പം അഭിനയിക്കുന്നു. മമ്മൂക്ക, തിലകൻ, ജോഷി സാർ ന്റെ നെക്സ്റ്റ് ജനറേഷനിൽ ഒരു പടം ചെയ്യാൻ സാധിച്ചതിൽ അഭിനേത്രി എന്ന നിലയിൽ എനിക്ക് ഒത്തിരി സന്തോഷം നൽകുന്നു.

King of Kotha | ഓഗസ്റ്റ് മാസത്തിൽ കൊത്ത കേറി കൊളുത്തും; ദുൽഖർ സൽമാൻ ചിത്രത്തിന്റെ റിലീസ് തിയതി ഇതാ

ദുൽഖർ സൽമാൻ എല്ലാവരുടെയും സ്വീറ്റ്ഹേർട്ട് ആണ് എന്റെയും, കൊത്ത മുഴുനീള ദുൽഖർ ചിത്രമാണ്, ദുൽഖറിന്റെ പടത്തിൽ ഞാൻ ഒരു ചെറിയ വേഷം ചെയ്യുന്നു അതിൽ എനിക്ക് ഒത്തിരി സന്തോഷം ഉണ്ട്. എനിക്ക് പ്രിയപ്പെട്ട ദുൽഖറിനോടൊപ്പം ആദ്യത്തെ ഒരു പടം ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ട്, അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഓഫ് കൊത്ത ഏറെ പ്രതീക്ഷയുള്ള ചിത്രവുമാണ്’- ശാന്തി കൃഷ്ണ പറഞ്ഞു.

സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്നചിത്രത്തിൽ ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ്‌ ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related