17-ാം വയസില്‍ വിവാഹം ചെയ്തത് 50 കാരനെ, ചതി മനസിലായപ്പോഴേക്കും ഗര്‍ഭിണി: നടി അഞ്ജുവിന്റെ ജീവിതം ഇങ്ങനെ
മലയാളികള്‍ക്ക് ഏറെ പരിചിതയാണ് അഞ്ജു. ബാലതാരമായി സിനിമയിലെത്തിയ അഞ്ജു നായികയായും സഹതാരമായും വേഷമിട്ടിട്ടുണ്ട്. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയത്തിൽ സജീവമാകുകയാണ് താരം. മലയാളത്തിലെ പുതിയ സീരിയല്‍ അമ്മേ ഭഗവതിയിലൂടെയാണ് താരത്തിന്റെ മടങ്ങി വരവ്.
താരം മുൻപ് തന്റെ ജീവിതത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ പങ്കുവച്ചത് ശ്രദ്ധനേടുന്നു. അച്ഛനെക്കാള്‍ പ്രായമുള്ള ആളെയാണ് അഞ്ജു വിവാഹം ചെയ്തത്. പതിനേഴാം വയസിലായിരുന്നു അഞ്ജുവിന്റെ ജീവിതം മാറ്റി മറിച്ച സംഭവമുണ്ടാകുന്നത്. ഒരു കന്നഡ സിനിമയുടെ ചിത്രീകരണത്തിനായി ബാംഗ്ലൂര്‍ എത്തിയ അഞ്ജുവിനോട് അന്നത്തെ താരമായിരുന്ന ടൈഗര്‍ പ്രഭാകര്‍ പ്രണയാഭ്യര്‍ത്ഥന നടത്തി.
read also: എഡിജിപി എസ് ശ്രീജിത്തിന്റെ വാഹനം ഇടിച്ചു: ഒരാൾക്ക് പരിക്ക്
എന്നാല്‍ ഇതിനോടകം മൂന്ന് വിവാഹം കഴിച്ചിരുന്നു പ്രഭാകര്‍. തനിക്ക് ഭാര്യയും കുട്ടികളുമുണ്ടെന്ന വസ്തുത മറച്ചുവെച്ചായിരുന്നു അഞ്ജുവിനെ ജീവിതത്തിലേയ്ക്ക് ക്ഷണിച്ചത്. അന്ന് തനിക്ക് 17 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും വിവാഹത്തിന് തയ്യാറല്ലായിരുന്നുവെന്നും പറഞ്ഞു. എന്നാല്‍ താന്‍ പറയുന്നത് കേള്‍ക്കാതെ തന്റെ പിന്നാലെ പ്രഭാകര്‍ വരുകയായിരുന്നു എന്നാണ് അഞ്ജു ഒരു അഭിമുഖത്തിൽ പറഞ്ഞു.
പ്രഭാകറിന് അമ്പത് വയസായിരുന്നു. വിവാഹത്തെക്കുറിച്ച് മാതാപിതാക്കളോട് പറഞ്ഞപ്പോള്‍ അവര്‍ സമ്മതിച്ചില്ല. ഇതോടെ താന്‍ അവരുടെ വാക്ക് കേള്‍ക്കാതെ പ്രഭാകറിനൊപ്പം വീടുവിട്ടിറങ്ങുകയായിരുന്നു. പക്ഷെ വിവാഹ ശേഷമാണ് താന്‍ എല്ലാം അറിയുത്. പ്രഭാകര്‍ മൂന്ന് തവണ വിവാഹിതനായിട്ടുണ്ടെന്നും കുട്ടികളുണ്ടെന്നും അറിഞ്ഞതോടെ താന്‍ ഞെട്ടിപ്പോയെന്നു അഞ്ജു പങ്കുവച്ചു. സത്യം മറച്ചുവെച്ച് തന്നെ ചതിച്ചതാണെന്ന് അറിഞ്ഞപ്പോള്‍ താന്‍ തകര്‍ന്ന് പോയി. അയാള്‍ തന്നെ തെറ്റിദ്ധരിപ്പിച്ച് തെറ്റായ തീരുമാനം എടുപ്പിച്ചതാണെന്നും അഞ്ജു പറഞ്ഞിരുന്നു. സത്യം അറിയുമ്പോഴേക്കും താന്‍ ഗര്‍ഭിണിയായിരുന്നുവെന്നും അഞ്ജു പറഞ്ഞു.
പ്രഭാകറിന്റെ കൂടെ കഴിയാന്‍ താല്പര്യമില്ലാത്തതിനാല് സ്വര്‍ണം പോലും എടുക്കാതെ അവിടം വിട്ടിറങ്ങുകയായിരുന്നുവെന്നും അഞ്ജു നേരത്തെ വെളിപ്പെടുത്തിയിരുന്നു. ‘നിങ്ങള്‍ എന്നെ ചീത്തയാക്കി, ഞാന്‍ ഈ വീട്ടില്‍ നിന്ന് പോവുകയാണ്, ഇനി ഒരിക്കലും ഈ വീടിന്റെ പടി ചവിട്ടില്ല, മരിച്ചാലും നിങ്ങളുടെ മുഖം ഞാന്‍ കാണില്ല’- എന്നു പറഞ്ഞുകൊണ്ട് അവിടെ നിന്നും ഇറങ്ങിയെന്നു അഞ്ജു പറയുന്നു.