19
April, 2026

A News 365Times Venture

19
Sunday
April, 2026

A News 365Times Venture

വെറുപ്പുളവാക്കുന്ന ഒരു തരം മനുഷ്യൻ: തൃഷയ്ക്ക് പിന്തുണയുമായി കാർത്തിക് സുബ്ബരാജ്

Date:


വെറുപ്പുളവാക്കുന്ന ഒരു തരം മനുഷ്യനാണ് നടൻ മൻസൂർ അലി ഖാൻ എന്ന് സംവിധായകൻ കാർത്തിക് സുബ്ബരാജ് .മന്‍സൂര്‍ അലിഖാനെക്കുറിച്ച് ട്വിറ്ററിലാണ് കാർത്തിക്ക് ഇത്തരമൊരു പരാമർശം നടത്തിയത്.

ലോകേഷ് കനകരാജിന്റെ ലിയോ എന്ന ചിത്രത്തിന്റെ ഭാ​ഗമായി മൻസൂർ അലി ഖാൻ നൽകിയ അഭിമുഖത്തിൽ നടി തൃഷയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത് വലിയ വിവാദമായിരുന്നു. ഇതിനെതിരെ തൃഷ തന്നെ രം​ഗത്ത് വന്നിരുന്നു. അയാളെപ്പോലെ മോശമായ ഒരാളുമായി സ്‌ക്രീൻ സ്‌പെയ്‌സ് പങ്കിടാത്തതിൽ സന്തോഷമുണ്ടെന്നും, തന്റെ സിനിമാ ജീവിതത്തിന്റെ ബാക്കി ഭാഗങ്ങളിലും അത് ഒരിക്കലും സംഭവിക്കില്ലെന്ന് ഉറപ്പാക്കുമെന്നുമാണ് ട്വീറ്ററിലൂടെ തൃഷ പറഞ്ഞു.

read also:ബസ് സ്റ്റാന്റില്‍ വച്ച് ലൈംഗികാഭ്യര്‍ത്ഥന, അപമര്യാദയായി പെരുമാറിയ യുവാവിനെ പിടിച്ചു നിര്‍ത്തി പോലീസിന് കൈമാറി യുവതി

തൃഷയുടെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തു കൊണ്ടാണ് കാർത്തിക്ക് സുബ്ബരാജ് തന്റെ പ്രതികരണം രേഖപ്പെടുത്തിയത്. സംവിധായകരിൽ ഭൂരിപക്ഷവും നിശബ്ദരായിരിക്കുന്ന ഘട്ടത്തിലാണ് കാർത്തിക്ക് സുബ്ബരാജിന്റെ പ്രതികരണം വരുന്നതും ശ്രദ്ധേയമാകുന്നതും

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related