7
July, 2026

A News 365Times Venture

7
Tuesday
July, 2026

A News 365Times Venture

Mathew Thomas | ബാഡ്മിന്റൺ താരമാകാൻ മാത്യു തോമസ്; സ്പോർട്സ് ഡ്രാമ ചിത്രം ‘കപ്പ്’ ഒരുങ്ങുന്നു – News18 Malayalam

Date:


ബാഡ്മിന്റനിൽ ഇടുക്കി ഡിസ്ട്രിക്റ്റ് വിന്നിംഗ് കപ്പ് നേടാൻ അത്രമേൽ ശ്രമം നടത്തുന്ന വെള്ളത്തൂവൽ ഗ്രാമത്തിലെ പതിനാറുകാരൻ നിധിന്റെ കഥയാണ് ‘കപ്പ് ‘. ആ ശ്രമത്തിലേക്ക് ഓരോ പടി മുന്നോട്ട് വെക്കുമ്പോഴും വീട്ടുകാരുടെ പിന്തുണയ്ക്കൊപ്പം പ്രതിസന്ധികളും അവനൊപ്പം ഉണ്ടായിരുന്നു.

എങ്കിലും അവൻ ശ്രമം തുടർന്നു, പക്ഷേ ഒരു മിഡിൽ ക്ലാസ് ഫാമിലിയിൽ നിന്നും ഇത്തരത്തിൽ പറന്നുയരണം എന്ന് ആഗ്രഹിക്കുന്ന ഒരു സാധാരണ അച്ഛന്റെ മകന് ആ സ്വപ്നം കൂടുതൽ വിദൂരമാകുകയാണ്.

അങ്ങനെയുള്ള ഈ പ്രതിസന്ധിയിൽ ചിലർ നിധിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നു. അവിടെ അവന്റെ സ്വപ്‌നങ്ങൾക്ക് വീണ്ടും ചിറകു മുളക്കുകയാണ്.

ആ സമയം മുതൽ അവന്റെ എയിം ശക്തമാകുകയാണ്. ‘പക്ഷേ’…!!!

ഈ ‘പക്ഷേ’ യ്ക്കാണ് കപ്പ് എന്ന സിനിമയിലെ പ്രാധാന്യം.

നിധിൻ എന്ന കഥാപാത്രമായി മാത്യു തോമസ് വേഷമിടുമ്പോൾ, ബാബു എന്ന അച്ഛൻ കഥാപാത്രത്തെ ഗുരു സോമസുന്ദരവും അമ്മയായി തുഷാര പിള്ളയും, ചേച്ചി ആയി മൃണാളിനി സൂസ്സൻ ജോർജ്ജും എത്തുന്നു.

കഥയിൽ നിധിന് ഏറ്റവും വേണ്ടപ്പെട്ട ആൾ ആരാണെന്നു ചോദിച്ചാൽ, അത് ബേസിൽ അവതരിപ്പിക്കുന്ന റനീഷ് എന്ന കഥാപാത്രമാണ്. മുഴുനീള കഥാപത്രമായി ബേസിൽ എത്തുമ്പോൾ, വളരെ പ്രധാനപ്പെട്ട വ്യത്യസ്തമായ റോളിൽ നമിത പ്രമോദും കേന്ദ്ര കഥാപാത്രങ്ങൾ ആകുന്നു. ചിത്രത്തിൽ മാത്യുവിന് നായികമാർ രണ്ടാണ്, അനിഖ സുരേന്ദ്രനും പുതുമുഖം റിയാ ഷിബുവും.

കാർത്തിക് വിഷ്ണു, ആനന്ദ് റോഷൻ, ജൂഡ് ആന്തണി ജോസഫ്, സന്തോഷ്‌ കീഴാറ്റൂർ, ഐ.വി. ജുനൈസ്, അൽത്താഫ് മനാഫ്, മൃദുൽ പാച്ചു, രഞ്ജിത്ത് രാജൻ, ചെമ്പിൽ അശോകൻ, ആൽവിൻ ജോൺ ആന്റണി, നന്ദു പൊതുവാൾ, നന്ദിനി ഗോപാലകൃഷ്ണൻ.

അനന്യ ഫിലിംസ് ബാനറിൽ ആൽവിൻ ആന്റണി & എയ്ഞ്ചലീന മേരി നിർമ്മിച്ച് അൽഫോൺസ് പുത്രൻ അവതരിപ്പിക്കുന്ന ചിത്രമായ ‘കപ്പ്’,
സഞ്ജു വി. സാമുവൽ സംവിധാനത്തിലാണ് ഒരുങ്ങുന്നത്.

ബാഡ്മിന്റനെ പ്രതിപാദിക്കുന്ന ആദ്യ മലയാള സിനിമയായ കപ്പിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ തന്നെ ആണ്. തിരക്കഥ അഖിലേഷ് ലതാരാജും ഡെൻസൺ ഡ്യൂറോമും ചേർന്ന് നിർവഹിച്ചിരിക്കുന്നു

മനോഹരമായ ആറ് ഗാനങ്ങൾ ആണ് ‘കപ്പ് ‘ ൽ ഉള്ളത്. ഷാൻ റഹ്മാന്റെ സംഗീതത്തിൽ നാല് ഗാനങ്ങൾക്ക് മനു മഞ്ജിത്തും ഒരു ഗാനം ആർസിയും വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നു. മറ്റൊരു ഗാനം എത്ര കേട്ടാലും മതിവരാത്ത ഒരു പഴയ ഗാനത്തിന്റെ പുതിയ വേർഷൻ ആണ്.

ക്യാമറ : നിഖിൽ എസ്. പ്രവീൺ, എഡിറ്റർ : റെക്സൺ ജോസഫ്, പശ്ചാത്തല സംഗീതം : ജിഷ്ണു തിലക്, പ്രൊഡക്ഷൻ കൺട്രോളർ : നന്ദു പൊതുവാൾ, ആർട്ട് ഡയറക്ടർ : ജോസഫ് നെല്ലിക്കൽ, കോസ്റ്റ്യു ഡിസൈനർ : നിസാർ റഹ്മത്ത്, മേക്കപ്പ് : ജിതേഷ് പൊയ്യ, ചീഫ് അസോസിയേറ്റ് ഡയറക്ടർ : മുകേഷ് വിഷ്ണു & രഞ്ജിത്ത് മോഹൻ, സൗണ്ട് ഡിസൈനർ : കരുൺ പ്രസാദ്, ഫൈനൽ മിക്സ്‌ : ജിജു ടി. ബ്രൂസ്, കളറിസ്റ്റ് : ലിജു പ്രഭാകർ, VFX : ജോർജി ജിയോ അജിത്, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ : തൻസിൽ ബഷീർ, സൗണ്ട് എഞ്ചിനീയർ : അനീഷ് ഗംഗാദരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : പൗലോസ് കുറുമറ്റം, അസോസിയേറ്റ് ഡയറക്ടർ : ബാബു ചേലക്കാട്, അസിസ്റ്റന്റ് ഡയറക്ടെഴ്‌സ് : അരുൺ രാജ്, ശരത് അമ്പാട്ട്, അരുൺ ബാബുരാജ്, പ്രൊജക്റ്റ് ഡിസൈനർ : മനോജ്‌ കുമാർ
പ്രൊഡക്ഷൻ മാനേജർ : വിനു കൃഷ്ണൻ, പി.ആർ.ഒ. : വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് : സിബി ചീരൻ, പബ്ലിസിറ്റി ഡിസൈനർ : ആനന്ദ് രാജേന്ദ്രൻ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

പെയ്‌തൊഴിയാതെ പെരുമഴ; ഈ അഞ്ച് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം; മത്സ്യബന്ധനത്തിനും വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര...

എ.എം.എം.എയില്‍ നിന്ന് രാജിവെക്കുന്നതായി രേവതിയും പത്മപ്രിയയും

കൊച്ചി: എ.എം.എം.എയില്‍ നിന്ന് രാജിവെക്കുന്നതായി നടിമാരായ രേവതിയും പത്മപ്രിയയും. രേവതി സമൂഹമാധ്യങ്ങളില്‍...