28
April, 2026

A News 365Times Venture

28
Tuesday
April, 2026

A News 365Times Venture

‘ജനങ്ങൾക്ക് എന്നെ അറിയാം’; തൃഷയ്ക്കെതിരായ പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്ന് മൻസൂർ അലി ഖാൻ

Date:


ചെന്നൈ: നടി തൃഷയ്ക്കെതിരെ ലിയോ താരം മൻസൂർ അലി ഖാൻ നടത്തിയ അശ്ലീല പരാമർശത്തിൽ വ്യാപക വിമർശനമാണ് ഉയർന്ന് കൊണ്ടിരിക്കുന്നത്. ലിയോയിൽ തൃഷയുമൊത്തുള്ള കിടപ്പറ രംഗം പ്രതീക്ഷിച്ചെന്നാണ് മൻസൂർ അലി ഖാൻ നടത്തിയ പരാമർശം. ഇതിനു പിന്നാലെ താരത്തിനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് താരസംഘടന മുന്നോട്ട് വന്നിരുന്നു. എന്നാൽ മാപ്പുപറയില്ലെന്ന് നടൻ മൻസൂർ അലി ഖാൻ. താരത്തെപറ്റ് താൻ മോശമായൊന്നും സംസാരിച്ചിട്ടില്ലെന്നും പിന്നെന്തിന് മാപ്പുപറയണമെന്നും അദ്ദേഹം ചോദിച്ചു.

സരക്ക് എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാ​ഗമായുള്ള വാർത്താസമ്മേളനത്തിലായിരുന്നു മൻസൂർ അലി ഖാൻ താൻ മാപ്പുചോദിക്കില്ലെന്ന് പറഞ്ഞത്. ഇത്തരത്തിലുള്ള ഒരു നടപടി താരസംഘടനയുെടെ ഭാഗത്ത് തനിക്കെതിരെ എടുക്കുന്നതിനു മുമ്പ് തന്നോടൊരു വാക്കുപോലും ചോദിച്ചില്ലെന്ന് നടൻ കുറ്റപ്പെടുത്തി. നാലുമണിക്കൂറിനുള്ളിൽ നോട്ടിസ് പിൻവലിക്കണമെന്നും അല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും നടൻ പറഞ്ഞു.

Also read-തൃഷയ്ക്കെതിരായ അശ്ലീല പരാമർശം: നടൻ മൻസൂർ അലി ഖാനെതിരെ ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസ്

മൻസൂർ അലി ഖാനെ ബലിയാടാക്കിയിട്ട് നല്ല പേരെടുക്കാനാണോ എല്ലാവരുടേയും ശ്രമം? ഇതിലെന്താണ് ന്യായം? യൂട്യൂബ് ചാനലുകൾ എന്തും ചെയ്തോട്ടേ. ജനങ്ങൾക്ക് എന്നെ അറിയാം. സിനിമയിൽ റേപ്പ് സീനുകൾ ചെയ്യുന്നത് യഥാർത്ഥമാണോ? ആളുകളെ കൊല്ലുന്ന രം​ഗമെടുക്കുന്നത് യഥാർത്ഥമാണോ? – മൻസൂർ അലി ഖാൻ പറ‍ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ബംഗാളിലെ ജാദവ്പൂര്‍ സര്‍വകലാശാലയില്‍ എസ്.എഫ്.ഐക്ക് വന്‍വിജയം; ചിത്രത്തില്‍ പോലുമില്ലാതെ ടി.എം.സി.പിയും എ.ബി.വി.പിയും

കൊല്‍ക്കത്ത: നിയസഭാ തെരഞ്ഞെടുപ്പിന്റെ ആവേശം കൊടുമ്പിരി കൊള്ളുന്ന ബംഗാളില്‍ ഇടതിന് ആത്മവിശ്വാസം...

അമേരിക്കയെ നാണംകെടുത്തി, ഇറാന്റെ കരുത്ത് ലോകം വിചാരിച്ചതിലും എത്രയോ കൂടുതല്‍; വിലയിരുത്തി ജര്‍മന്‍ ചാന്‍സലര്‍

ബെര്‍ലിന്‍: ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്ക നാണംകെടുകയാണെന്നും ഈ പ്രതിസന്ധിയില്‍ നിന്ന് പുറത്തുകടക്കാന്‍...